Latest NewsIndia

അയോധ്യയിൽ രാമക്ഷേത്രം തുറക്കുന്നതോടെ ഇന്ത്യയിലെ സ്പിരിച്വൽ ടൂറിസം കുതിച്ചുയരും: റിപ്പോർട്ട്

അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ സ്പിരിച്വൽ ടൂറിസം 7 മുതൽ 9 ശതമാനം വരെ വളർച്ച പ്രാപിക്കുമെന്ന് റിപ്പോർട്ട്. കോവിഡിന് ശേഷമുള്ള കാലയളവിൽ ഇന്ത്യയിലെ വിനോദസഞ്ചാര മേഖല തിരിച്ചു വരുന്നതിൽ പ്രധാന പങ്കുവഹിച്ചത് സ്പിരിച്വൽ ടൂറിസമാണ്. 2020-ൽ ഇന്ത്യയിൽ 44 ബില്യൺ ഡോളറിന്റെ ബിസിനസാണ് ഈ മേഖലയിൽ നടന്നതെങ്കിൽ 2023 ആയപ്പോൾ അത് ഏകദേശം 56 ബില്യൺ ഡോളറായി ഉയർന്നു.

ഇത്തരം വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം വഴി, കോവിഡിന് ശേഷം രാജ്യത്തെ ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി. ഈ ക്ഷേത്ര നഗരങ്ങളുടെ പട്ടികയിൽ അയോധ്യയും ഉൾപ്പെടുന്നുണ്ട്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടെ ഇവിടേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം ഇനിയും ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതുവർഷ ദിനം ഓയോയിൽ 80 ശതമാനം പേരും തിരഞ്ഞത് അയോധ്യയെക്കുറിച്ചാണ്.

ആത്മീയ യാത്രകൾ പണ്ടത്തേതു പോലെ തീർത്ഥാടനങ്ങളിൽ മാത്രമായി ഇപ്പോൾ പലരും ഒതുക്കാറില്ലെന്നും, ആ പ്രദേശത്തെ മറ്റ് അനുഭവങ്ങളും സാഹസികതകളും പര്യവേക്ഷണം ചെയ്യാൻ പലരും സമയം കണ്ടെത്താറുണ്ടെന്നും, എസ്ഒടിസി (SOTC) ട്രാവൽ, ഹോളിഡേസ്, കൺട്രി ഹെഡും പ്രസിഡന്റുമായ ഡാനിയൽ ഡിസൂസ പറഞ്ഞു. ‘ഉദാഹരണത്തിന് വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ എത്തിയാൽ, രാമേശ്വരത്ത് വൈറ്റ്‌വാട്ടർ റാഫ്റ്റിംഗും നൈറ്റ് ട്രെക്കിംഗും എല്ലാം നടത്താം.

ഋഷികേശിലെ ബംഗീ ജമ്പിംഗും പ്രശസ്തമാണ്. ഗംഗയിൽ വരുന്നവരെ അവിടെയുള്ള സൂര്യാസ്തമയത്തിന്റെ മനോഹരമായ കാഴ്ചകൾ ആകർഷിക്കാറുണ്ട്. ഗംഗയിൽ വരുന്നവർക്ക് ബോട്ടിംഗ് നടത്താനുള്ള സൗകര്യവും ഉണ്ട്. വാരണാസിയിൽ എത്തുന്നവർ സന്ദർശിക്കുന്ന മറ്റൊരു സ്ഥലമാണ് നെയ്ത്തുകാരുടെ ഗ്രാമം’, ഡാനിയൽ ഡിസൂസ പറഞ്ഞു.

കോവിഡ് മഹാമാരിക്കു ശേഷം സഞ്ചാരികളുടെ മുൻ​ഗണനകൾ തന്നെ മാറിയെന്നും, അത് സ്പിരിച്വൽ ടൂറിസത്തിന്റെ വളർച്ചയ്ക്ക് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2022-ൽ അമർനാഥിൽ 3 ലക്ഷം തീർഥാടകരാണ് എത്തിയത്. 2023-ൽ അത് 4.3 ലക്ഷം സന്ദർശകരായി ഉയർന്നു. 2023-ൽ ഗോവയിൽ 85 ലക്ഷം വിനോദസഞ്ചാരികളാണ് എത്തിയതെങ്കിൽ തിരുപ്പതി ക്ഷേത്രത്തിൽ മൂന്നു കോടി തീർത്ഥാടകരാണ് ഇതേ കാലയളവിൽ എത്തിയത്’’, അതുൽ തക്കർ കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button