Latest NewsNewsIndia

നാടിനെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല: അന്യജാതിക്കാരനെ വിവാഹം ചെയ്ത 19-കാരിയെ ചുട്ടുകൊന്നു

സംഭവത്തിൽ ഐശ്വര്യയുടെ അച്ഛൻ പെരുമാൾ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും നാടിനെ ഞെട്ടിച്ച് ദുരഭിമാനക്കൊല. ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്ത 19-കാരിയെയാണ് അച്ഛനും ബന്ധുക്കളും ചേർന്ന് തീകൊളുത്തി കൊന്നത്. തഞ്ചാവൂർ സ്വദേശി ഐശ്വര്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഐശ്വര്യയുടെ അച്ഛൻ പെരുമാൾ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഡിസംബർ 31നാണ് പട്ടുകോട്ട സ്വദേശിയും, തിരുപ്പൂരിലെ വസ്ത്ര നിർമ്മാണ കമ്പനിയിലെ ജോലിക്കാരനുമായ നവീനും ഐശ്വര്യയും തമ്മിലുള്ള വിവാഹം നടക്കുന്നത്. സുഹൃത്തുക്കളുടെ സഹായത്തോടെ വിവാഹിതരായ രണ്ട് പേരും തിരുപ്പൂരിന് സമീപം വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിക്കുകയായിരുന്നു. തുടർന്ന് ജനുവരി 2-ന് മകളെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് പെരുമാൾ തഞ്ചാവൂർ പല്ലടം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസടുത്ത പോലീസ് ഐശ്വര്യയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും, അച്ഛനോടൊപ്പം പറഞ്ഞയക്കുകയുമായിരുന്നു.

Also Read: ആരിഫ് ഖാനെ തെമ്മാടി, താന്തോന്നി തുടങ്ങി കേട്ടാലറയ്ക്കുന്ന വാക്കുകളുമായി സിപിഎം പ്രതിഷേധം

ബന്ധുക്കളോടൊപ്പം പോയ ഐശ്വര്യയെ ഭർത്താവായ നവീൻ നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ, പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അച്ഛനും നാല് ബന്ധുക്കളും ചേർന്ന് ഐശ്വര്യയെ ചുട്ടുകൊന്നതായി കണ്ടെത്തിയത്. അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button