തിരുവനന്തപുരം: ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട സിനിമാ താരം ശ്വേത മേനോനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. താരം ലക്ഷദ്വീപിന്റെ യഥാര്‍ത്ഥ മൂല്യങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെ എടുത്ത് കാട്ടിയെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
Read Also: സ്ത്രീകളില്‍ മാത്രം ഉണ്ടാകുന്ന ഈ മാറ്റങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക, ഒരു പക്ഷേ കാന്‍സര്‍ ആകാം
ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് ശ്വേതാ മോനോന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റില്‍ താരത്തെ പിന്തുണച്ചു കൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകള്‍. ശേത്വാ മേനോന്‍ യാഥാര്‍ത്ഥ മൂല്യങ്ങളെ എടുത്തുക്കാട്ടിയെന്നും ഇത്തരം ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
‘ലക്ഷദ്വീപ് ടൂറിസത്തെ എടുത്തുക്കാട്ടാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ പ്രശംസനീയമാണ്. വിഘടനവാദത്തിനെതിരെ ഐക്യവും പരസ്പര ധാരണയും വളരുന്നതായി ഉറപ്പാക്കാം’, കെ സുരേന്ദ്രന്‍ പറഞ്ഞു.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് മാലിദ്വീപിനെ ബഹിഷ്‌കരിക്കാനും ഇന്ത്യന്‍ ദ്വീപുകളെ അടുത്തറിയാനും ഇന്ത്യക്കാരോട് ശ്വേത മേനോന്‍ ആഹ്വാനം ചെയ്തത്.
‘ഭാരതം വസുധൈവ കുടുംബത്തില്‍ വിശ്വസിക്കുന്നു. ലോകത്തെ ഒന്നായി കാണാനാണ് ഭാരതം പഠിപ്പിക്കുന്നത്. എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു സൈനികന്റെ മകളെന്ന നിലയില്‍ ഞാന്‍ എന്റെ രാജ്യത്തെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു. നിങ്ങള്‍ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും. ലക്ഷദ്വീപും ആന്‍ഡമാനും രാജ്യത്തെ മറ്റിടങ്ങളും കണ്ട് തീര്‍ത്തതിന് ശേഷം നമുക്ക് വിദേശ രാജ്യങ്ങള്‍ കാണാം. ഇന്ത്യയിലെ ദ്വീപുകള്‍ കാണാനും ആസ്വദിക്കാനും നമ്മുടെ പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്’, ശ്വേത മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Leave a Comment