KeralaLatest NewsNews

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തൃശൂരിലേയ്ക്ക്, ഈ മാസം 17ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കും

 

തിരുവനന്തപുരം: പ്രധാനമന്ത്രി വീണ്ടും കേരളത്തിലേയ്ക്ക് എത്തുന്നു. ഈ മാസം 17 ന് ഗുരുവായൂരില്‍ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാന പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഇതോടൊപ്പം കൊച്ചിയില്‍ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.

Read Also: മുടികൊഴിച്ചിലും താരനും മാറാൻ കറിവേപ്പില!! ഉപയോഗിക്കേണ്ട രീതി അറിയാം

ഈ മാസം 17 ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം നടക്കുന്നത്. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരന്‍. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍  വെച്ച് ഇക്കഴിഞ്ഞ ജൂലൈയില്‍ വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തിയിരുന്നു.

ജനുവരി 20ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് വിവാഹ സല്‍ക്കാരം. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ബിസിനസുകാരനായ ശ്രേയസ്. സുരേഷ് ഗോപിയുടെ മൂത്ത മകളാണ് ഭാഗ്യ. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്നും ബിസിനസില്‍ ബിരുദം നേടി. ഗോകുല്‍, മാധവ്, ഭാവ്‌നി, പരേതയായ ലക്ഷ്മി എന്നിവരാണ് സഹോദരങ്ങള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button