ഇന്ത്യയിലെ വലിയൊരു വിപണികളിലൊന്നായി മാറി ഗെയ്മിങ്ങ് ഇൻസട്രി. അതിൽ തന്നെയും ഇ-സ്പോർട്സിനോട് (E sports) പ്രിയം ഉള്ളവരും ഉണ്ട്. ടൂർണമെന്റുകൾ കളിച്ചും ബ്രാൻഡ് കൊളാബറേഷൻസിലൂടെയും ഇ-സ്പോർട്സ് കണ്ടന്റുകൾ സ്ട്രീം ചെയ്തും മാസം കോടിക്കണക്കിന് രൂപയാണ് ഇ-സ്പോർട്സ് കണ്ടന്റ് ക്രിയേറ്റർമാർ സമ്പാദിക്കുന്നത്.
സ്കൗട്ട് എന്ന പേരിൽ അറിയപ്പെടുന്ന തൻമയ് സിംഗ്, മോർട്ടൽ എന്ന പേരിൽ അറിയപ്പെടുന്ന നമൻ മാത്തൂർ, അനിമേഷ് അഗർവാൾ, ജോനാഥൻ അമരൽ എന്നിവരുൾപ്പെടെയുള്ള കണ്ടന്റ് ക്രിയേറ്റർമാർ ഇ-സ്പോർട്സ് കണ്ടന്റുകൾ സൃഷ്ടിച്ച് പ്രതിവർഷം ഒരു മില്യൻ ഡോളർ വരെ സമ്പാദിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ (Battlegrounds Mobile India (BGMI)), ഫയർ ഫ്രീ (Free Fire) എന്നീ ഗെയിമുകൾ 2022 ൽ ഇന്ത്യയിൽ നിരോധിച്ചിരുന്നു.
2023-ൽ ഇത് തിരികെ വരികയും ചെയ്തിരുന്നു. ഇവയുടെ നിരോധനം ചില കണ്ടന്റ് ക്രിയേറ്റർമാരെ ബാധിച്ചതായും വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ അടുത്ത രണ്ട് വർഷങ്ങളിൽ ഈ വിപണി വീണ്ടും വളർച്ച പ്രാപിക്കുമെന്നും ക്രിയേറ്റർമാരുടെ വരുമാനം കൂടുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രമുഖ ബിജിഎംഐ ഗെയിമർമാരിൽ ഒരാളാണ് സ്കൗട്ട്. അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചയാൾ കൂടിയാണ് ഈ ഇൻഫ്ളുവൻസർ. സ്കൗട്ടിന് ഇൻസ്റ്റാഗ്രാമിൽ 4 മില്യണിലധികം ഫോളോവേഴ്സും യുട്യൂബിൽ 4.8 മില്യൻ ഫോളോവേഴ്സും ഉണ്ട്. ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ എന്ന ഗെയിം കളിക്കുന്ന മറ്റൊരാളാണ്
യൂട്യൂബിൽ ഒരു മില്യനിലധികം ഫോളേവേഴ്സ് ഉള്ള ഗെയ്മറും സംരംഭകനായ അനിമേഷ് അഗർവാൾ.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ബിജിഎംഐ ഗെയിമർമാരിൽ ഒരാളാണ് ജോനാഥൻ അമരൽ. ഇദ്ദേഹം കളിക്കുന്ന ഗെയിമുകൾ, ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ ആണ്. നമൻ മാത്തൂർ അല്ലെങ്കിൽ മോർട്ടൽ
എന്ന ഗെയിമർ കളിക്കുന്ന ഗെയിമുകൾ: ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ, വലൊറന്റ്, GTA 5 യുട്യൂബിൽ 7 മില്യൺ ഫോളേവേഴ്സ് ഉള്ള ഇൻസ്റ്റഗ്രാമിൽ 5.3 മില്യനിലേറെ ഫോളോവേഴ്സും ഉള്ള ഒരേയൊരു ഇന്ത്യൻ ഇ-സ്പോർട്സ് കണ്ടന്റ് ക്രിയേറ്ററാണ് നമൻ മാത്തൂ.
യൂട്യൂബിൽ 1.64 മില്യനിലേറെ ഫോളോവേഴ്സ് ഉള്ള ഗെയ്മിങ്ങ് കണ്ടന്റ് ക്രിയേറ്ററും ഇൻഫ്ളുവൻസറുമായ രാജ് വർമ കളിക്കുന്ന ഗെയിമുകൾ: ബാറ്റിൽഗ്രൗണ്ട് മൊബൈൽ ഇന്ത്യ, വലൊറന്റ്.
ബ്രാൻഡ് സ്പോൺസർഷിപ്പുകൾ, ക്യാമ്പെയ്നുകൾ, യൂട്യൂബ് സ്ട്രീമിംഗ് ഗെയിമുകൾ, ടൂർണമെന്റുകൾക്കോ ലോഞ്ചുകൾക്കോ ആയി പ്രമുഖ ബ്രാൻഡുകളിൽ നിന്നുമുള്ള ക്ഷണങ്ങൾ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് ഇ-സ്പോർട്സ് കണ്ടന്റ് ക്രിയേറ്റർമാർ പ്രധാനമായും വരുമാനം ഉണ്ടാക്കുന്നത്.
Post Your Comments