തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതോടെ, കേരളത്തിലെ വികസന പദ്ധതികളുടെ നടത്തിപ്പും താളം തെറ്റുന്നു. സാമ്പത്തിക വര്‍ഷം അവസാനത്തോടെ അടുത്തിട്ടും പദ്ധതി ചെലവ് പകുതി പോലും ആയിട്ടില്ല. വരാനിരിക്കുന്ന സംസ്ഥാന ബജറ്റില്‍ എട്ട് ശതമാനം കുറവെങ്കിലും, വരുത്താനാണ് നിലവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നാണ് വിവരം.
Read Also: സുരേഷ് ഗോപിക്ക് മുന്‍കൂര്‍ ജാമ്യം, ജനുവരി 24ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്പില് ഹാജരാകണം
സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കടമെടുപ്പ് പരിധിയില്‍ നിന്ന് 5,600 കോടി വെട്ടിയ കേന്ദ്രത്തിന്റെ ഇരുട്ടടിയില്‍ നിന്ന് കരകയറാന്‍ തിരക്കിട്ട ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍. ശമ്പളമടക്കം നിത്യ ചെലവുകള്‍ക്ക് കോട്ടം തട്ടില്ലെങ്കിലും ക്ഷേമ പെന്ഷന് അടക്കം വിവിധ ആനുകൂല്യങ്ങളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥയാണ്.
നിത്യ ചെലവുകളില്‍ മാത്രമല്ല പദ്ധതി നടത്തിപ്പിനും ധനപ്രതിസന്ധി ഉണ്ടാക്കിയത് വലിയ ബാധ്യതയാണ്. 52 ഭരണവകുപ്പുകളിലായി 230 നിര്‍വഹണ ഏജന്‍സികളുടേയും1034 തദ്ദേശഭരണ സ്ഥാപനങ്ങളുടേയും കണക്ക് എടുത്താല്‍ സാമ്പത്തിക വര്‍ഷാവസാനത്തോട് അടുത്തിട്ടും ചെലവ് പകുതിയായിട്ടില്ല. തദ്ദേശഭരണ സ്ഥാപനങ്ങള്‍ 48.22 ശതമാനവും വകുപ്പുകള്‍ 48.01 ശതമാനവുമാണ് ചെലവഴിച്ചത്. സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് പദ്ധതി നടത്തിപ്പിന് ആകെ ചെലവഴിച്ചത് 3.17 ശതമാനം മാത്രം. പലയിടത്തും ലൈഫ് പദ്ധതി പാതി നിലച്ച മട്ടാണ്.
Post Your Comments