KeralaLatest NewsNews

ആകെ ചിലവ് 1 കോടി 55 ലക്ഷം, ശോഭനയ്ക്ക് 8 ലക്ഷം; ശോഭനയെ കേരളീയത്തിന്റെ ബ്രാൻഡ് അംബാസിഡർ പദവിയിൽ നിന്നും നീക്കാൻ സാധ്യത

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം തൃശൂരിൽ വേദി പങ്കിട്ടതോടെ സൈബർ സഖാക്കളുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ് നടി ശോഭന. സംസ്ഥാന സർക്കാരിന്റെ ‘കേരളീയം’ പരിപാടിയുടെ ബ്രാൻഡ് അംബാസിഡറാണ് ശോഭന. നടിയുടെ നൃത്തത്തിനായി എട്ട് ലക്ഷം രൂപയാണ് പിണറായി സർക്കാർ ചെലവാക്കിയത്. മുഖ്യമന്ത്രിയുടെ പരിപാടിയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായിരുന്നു ശോഭന എന്ന് തന്നെ പറയാം. മുഖ്യമന്ത്രിക്കൊപ്പം നിന്ന് സെൽഫി എടുക്കുകയും, വേദിയിൽ നിറഞ്ഞ് നിൽക്കുകയും ചെയ്ത താരം, പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുകയും നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ പുകഴ്ത്തുകയും ചെയ്തതോടെയാണ് സൈബർ സഖാക്കൾ ഒന്നടങ്കം നടിക്കെതിരെ രംഗത്ത് വന്നത്.

അതുകൊണ്ട് തന്നെ കേരളീയത്തിന്റെ ബ്രാൻഡ് അംബാസിഡറെ രണ്ടാം പതിപ്പിൽ പങ്കെടുപ്പിക്കാനും സാധ്യത കുറവാണ്. ശോഭനയെ ബ്രാൻഡ് അംബാസിഡർ പദവിയിൽ നിന്നും മാറ്റിയേക്കും എന്ന തരത്തിലും റിപോർട്ടുകൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. അതിനിടെ, കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം സംസ്ഥാന സർക്കാർ ആകെ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയാണെന്ന് റിപ്പോർട്ട്. ഏഴ് കലാപരിപാടികൾക്ക് മാത്രമുള്ള ചെലവാണിത്. കേരളീയം തീർന്ന് രണ്ട് മാസം പിന്നിട്ടിട്ടും സ്പോൺസർമാരുടെ വിശദാംശങ്ങൾ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല.

2023 നവംബർ 1 നു ആണ് കേരളീയത്തിന് തുടക്കം കുറിച്ചത്. കേരളം കടക്കെണിയിൽ മുങ്ങിയിരിക്കുമ്പോഴാണ് സർക്കാർ ലാവിഷായി കേരളീയം നടത്തിയത്. കേരളീയത്തിന്റെ രണ്ടാം ദിനം മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേർന്ന് സംഘടിപ്പിച്ച സ്പെഷ്യൽ ഷോ, സർക്കാർ കണക്കിൽ നൽകിയത് 8,30,000 രൂപ. മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച മാ ഷോ ആയിരുന്നു മൂന്നാംദിനം. കവിതകൾ കോർത്തിണക്കി കാവ്യ 23 എന്ന പേരിൽ നടത്തിയ പരിപാടിക്ക് ചെലവ് 40,5000 രൂപയാണ്. അഞ്ചാം ദിനം കെഎസ് ചിത്രയുടെ ഗാനമേള, സർക്കാർ നൽകിയത് 2,05,000 രൂപ, കലാമണ്ഡലം കലാകാരൻമാരുടെ ഫ്യൂഷൻ ഷോക്ക് 3,80,000.

സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നൊരുക്കിയ പരിപാടിക്ക് 119000 രൂപയാണ് സാംസ്കാരിക വകുപ്പ് നൽകിയത്. ഏറ്റവും അവസാനം നടന്നതും ഏറ്റവും അധികം തുക വകയിരുത്തിയതും എം ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജയം ഷോ ആണ്. സമാപന ദിവസം നടന്ന പരിപാടിക്ക് 9 ,90 ,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. സെൻട്രൽ സ്റ്റേഡിയത്തിലെ ഒരു വേദിയിൽ നടന്ന ഏഴ് പരിപാടികളുടെ മാത്രം വിശദാംശങ്ങളാണിത്. പരമാവധി തുക സ്പോൺസർമാരെ കണ്ടെത്തി സംഘടിപ്പിക്കുമെന്നായിരുന്നു സർക്കാർ പറഞ്ഞത്. ആരൊക്കെയാണ് ആ സ്പോൺസർമാരെന്ന് മാത്രം സർക്കാർ വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button