Latest NewsNewsIndia

മന്ത്രിയുടെ വാക്കുകൾ ഞെട്ടിക്കുന്നത്: മോദിക്കെതിരായ മന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് മുൻ പ്രസിഡന്റ്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രി മറിയം ഷിവൂനയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ്. മാലദ്വീപ് മന്ത്രിയുടെ വാക്കുകൾ ഞെട്ടിക്കുന്നതാണെന്നും ദ്വീപ് രാഷ്ട്രത്തിന്റെ പുരോഗതിക്കും സുരക്ഷക്കും വേണ്ടി നിലകൊള്ളുന്ന പ്രധാന സഖ്യകക്ഷിയാണ് ഇന്ത്യയെന്നും നഷീദ് പറഞ്ഞു. മാലദ്വീപ് മാലദ്വീപിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് നഷീദ്.

‘ഒരു പ്രധാന സഖ്യകക്ഷി രാജ്യത്തെ നേതാവിനെതിരെ ഞെട്ടിക്കുന്ന തരത്തിലുള്ള ഭാഷയാണ് മന്ത്രി ഉപയോഗിച്ചത്. ദ്വീപരാഷ്ട്രത്തിന്റെ സമൃദ്ധിയ്ക്കും സുരക്ഷയ്ക്കും വേണ്ടി വിലകൊള്ളുന്ന പ്രധാന സംഖ്യകക്ഷിയാണ് ഇന്ത്യ. മന്ത്രിയുടെ അഭിപ്രായം സര്‍ക്കാര്‍ നയമല്ലെന്ന് പ്രസിഡന്റ മുഹമ്മദ് മൊയിസു ഇന്ത്യയെ അറിയിക്കണം’, നഷീദ് വ്യക്തമാക്കി.

വേവിച്ച ചക്ക കൊടുത്തില്ല; പത്തനംതിട്ടയിൽ അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ച് മകൻ

മന്ത്രിയുടെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും അത് സർക്കാ​രിന്റെ നയമല്ലെന്നും മാലദ്വീപ് സർക്കാർ പ്രതികരിച്ചു. പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രി മറിയം ഷിവൂനയുടെ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

‘മാലദ്വീപും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള അടുത്ത ബന്ധത്തെ തടസ്സപ്പെടുത്താതെയും ജനാധിപത്യമായ ഉത്തരവാദിത്തങ്ങളെ ഹനിക്കാതെയുമായിരിക്കണം ആവിഷ്‍കാര സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടതെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കില്ല,’ മാലദ്വീപ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ, ഇസ്രായേലിന്റെ കളിപ്പാവയെന്നാണ് മാലദ്വീപ് യുവജനകാര്യ മന്ത്രാലയ മന്ത്രിയായ മറിയം ഷിവൂന മോദിയെ വിശേഷിപ്പിച്ചത്. ‘എന്തൊരു കോമാളിയാണിയാൾ. ഇസ്രായേലിന്റെ കളിപ്പാവയായ നരേന്ദ്ര ഡൈവർ ലൈഫ് ജാക്കറ്റ് ധരിച്ച് നിൽക്കുന്നു,’ എന്നാണ് വിസിറ്റ് മാലദ്വീപ് എന്ന ഹാഷ്ടാഗോടെ മറിയം ഷിവൂന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button