ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രി മറിയം ഷിവൂനയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് ബോളിവുഡ് താരങ്ങൾ. നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെയായിരുന്നു മാലിദ്വീപ് രാഷ്ട്രീയ നേതാക്കൾ പരിഹാസ പരാമർശം നടത്തിയത്. ലക്ഷദ്വീപ് പോകേണ്ട സ്ഥലമാണെന്ന് ബോളിവുഡ് താരം ജോൺ എബ്രഹാം. ലക്ഷദ്വീപിന്റെ അതിശയിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാലിദ്വീപിൽ നിന്നുള്ള പ്രമുഖ വ്യക്തികളിൽ നിന്ന് ഇന്ത്യക്കാരെ വിദ്വേഷകരവും വംശീയവുമായ അഭിപ്രായങ്ങൾ കടന്നുപോയെന്ന് അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു. ‘മാലിദ്വീപിൽ നിന്നുള്ള പ്രമുഖ വ്യക്തികളിൽ നിന്ന് ഇന്ത്യക്കാരെ വിദ്വേഷകരവും വംശീയവുമായ അഭിപ്രായങ്ങൾ കടന്നുപോയി. അവർക്ക് പരമാവധി വിനോദസഞ്ചാരികളെ അയയ്ക്കുന്ന ഒരു രാജ്യത്തോടാണ് അവർ ഇത് ചെയ്യുന്നത് ആശ്ചര്യപ്പെടുത്തുന്നു. അത്തരം പ്രകോപനമില്ലാത്ത വിദ്വേഷം സഹിക്കണോ? ഞാൻ മാലിദ്വീപ് പലതവണ സന്ദർശിച്ചിട്ടുണ്ട്, എല്ലായ്പ്പോഴും അതിനെ പുകഴ്ത്തിയിട്ടുണ്ട്. എന്നാൽ അന്തസ്സാണ് ആദ്യം. നമുക്ക് #ExploreIndianIlands എന്ന് തീരുമാനിക്കാം, നമ്മുടെ സ്വന്തം ടൂറിസത്തെ പിന്തുണയ്ക്കാം’, അക്ഷയ് കുമാർ വ്യക്തമാക്കി.
അതേസമയം, വിഷയത്തിൽ പ്രതികരിച്ച് മാലിദ്വീപ് സർക്കാർ രംഗത്ത് വന്നിരുന്നു. മന്ത്രിയുടെ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും അത് സർക്കാരിന്റെ നയമല്ലെന്നും മാലിദ്വീപ് സർക്കാർ പ്രതികരിച്ചു. പ്രധാനമന്ത്രിക്കെതിരായ മാലിദ്വീപ് മന്ത്രി മറിയം ഷിവൂനയുടെ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ, ഇസ്രായേലിന്റെ കളിപ്പാവയെന്നാണ് മാലിദ്വീപ് യുവജനകാര്യ മന്ത്രാലയ മന്ത്രിയായ മറിയം ഷിവൂന മോദിയെ വിശേഷിപ്പിച്ചത്. ‘എന്തൊരു കോമാളിയാണിയാൾ. ഇസ്രായേലിന്റെ കളിപ്പാവയായ നരേന്ദ്ര ഡൈവർ ലൈഫ് ജാക്കറ്റ് ധരിച്ച് നിൽക്കുന്നു,’ എന്നാണ് വിസിറ്റ് മാലിദ്വീപ് എന്ന ഹാഷ്ടാഗോടെ മറിയം ഷിവൂന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
Post Your Comments