പുതുവർഷ ദിനത്തിൽ ജപ്പാനിൽ ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ ഉയരുന്നു. ജപ്പാനിലെ ഇഷിക്കാവ പ്രവിശ്യയിലാണ് ഭൂകമ്പം കൂടുതൽ നാശനഷ്ടം വിതച്ചത്. ഈ മേഖലയിൽ ഭൂകമ്പത്തെ തുടർന്ന് ജീവൻ നഷ്ടമായവരുടെ എണ്ണം 110 ആയി ഉയർന്നു. 242 പേരെ കാണാതായിട്ടുണ്ട്. ഇവരെ കണ്ടെത്താൻ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനമാണ് നടത്തുന്നത്. സുസു, വാജിമാ നഗരങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇനിയും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.
ഭൂകമ്പത്തെ തുടർന്ന് വൈദ്യുതി കണക്ഷനുകൾ പൂർണമായും താറുമാറായിട്ടുണ്ട്. പതിനായിക്കണക്കിന് ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ ഇപ്പോഴും വൈദ്യുതിയും വെള്ളവും പുനസ്ഥാപിച്ചിട്ടില്ല. ഭൂരിഭാഗം ഇടങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായതോടെ പല നഗരങ്ങളും ഒറ്റപ്പെട്ട നിലയിലാണ് ഉള്ളത്. ഇഷിക്കാവ പ്രവിശ്യയിൽ ജനുവരി തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ടാണ് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, തൊട്ടടുത്ത ദിവസം അവ പിൻവലിക്കുകയായിരുന്നു.
Also Read: സംസ്ഥാനത്ത് ഇന്നും മഴ ദിനം: മൂന്ന് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്
Post Your Comments