Latest NewsNewsGulfOman

ഈ നോട്ടുകള്‍ കൈവശമുള്ളവരാണോ? പെട്ടന്ന് മാറ്റിക്കോളൂ, ചില നോട്ടുകളുടെ ഉപയോഗം അവസാനിപ്പിക്കുന്നു!!

2019ല്‍ പുറത്തിറക്കിയ 50 റിയാല്‍

മസ്കത്ത്: ഒമാനിൽ ചില നോട്ടുകളുടെ ഉപയോഗം അവസാനിപ്പിക്കുന്നതായി സെൻട്രല്‍ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) അറിയിച്ചു. ഈ തീരുമാനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ 360 ദിവസത്തെ കാലയളവിന് ശേഷം പ്രാബല്യത്തില്‍ വരും.അതിനു ശേഷം ഇത്തരം നോട്ടുകൾ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കും. 2020ന് മുമ്പുള്ള കാലങ്ങളില്‍ സി.ബി.ഒ പുറത്തിറക്കിയ കറൻസികളുടെ ചില വിഭാഗങ്ങളുടെ ഉപയോഗമാണ് അവസാനിപ്പിക്കുന്നത്. ഇത്തരം നോട്ടുകള്‍ കൈവശമുള്ളവര്‍ ബാങ്കിൽ നിന്നും മാറ്റിയെടുക്കേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

read also: മോര് കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇവയാണ്: മനസിലാക്കാം

ഉപയോഗം അവസാനിപ്പിക്കുന്ന കറൻസികള്‍

1995 നവംബറില്‍ സെൻട്രല്‍ ബാങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ ഒരു റിയാല്‍, 500 ബൈസ, 200 ബൈസ, 100 ബൈസ, 2000 നവംബറില്‍ ഇഷ്യൂ ചെയ്ത 50, 20, 10, അഞ്ച് റിയാലുകള്‍, 2005ല്‍ പുറത്തിറക്കിയ ഒരു റിയാല്‍, 2010ല്‍ പുറത്തിറക്കിയ 20 റിയാല്‍, 2011, 2012 വര്‍ഷങ്ങളില്‍ സെൻട്രല്‍ ബാങ്ക് ഓഫ് ഒമാൻ നല്‍കിയ 50, 10, അഞ്ച് റിയാലുകള്‍, 2015ല്‍ പുറത്തിറക്കിയ ഒരു റിയാല്‍, 2019ല്‍ പുറത്തിറക്കിയ 50 റിയാല്‍ എന്നിവയാണ് നിരോധിക്കുന്നത്

shortlink

Post Your Comments


Back to top button