കൊല്ലം: അയോധ്യ ക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിലേക്ക് സംസ്ഥാന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് ക്ഷണം ലഭിച്ചിരുന്നു. സംഘാടകർ നേരിട്ടെത്തിയാണ് ഗണേഷ് കുമാറിനെ ക്ഷണിച്ചത്. വാളകത്തെ വീട്ടിലെത്തിയാണ് ആർഎസ്എസ് നേതാക്കൾ മന്ത്രിയെ ക്ഷണിച്ചിട്ടുള്ളത്. അയോധ്യ ചടങ്ങുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ സി.പി.എം കടുത്ത വിമർശനമുയരുന്നതിനിടെയാണ് പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് ചടങ്ങിൽ പങ്കിടേയ്ക്കാൻ ക്ഷണം ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ചടങ്ങിൽ പങ്കെടുക്കരുതെന്ന നിർദേശം സി.പി.എം ഗണേഷ് കുമാറിന് നൽകുമെന്നാണ് സൂചന.
പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ചും ചടങ്ങിനെ വിമർശിച്ചും ഇടത് പാർട്ടികൾ മത്സരിക്കുന്നതിനിടയിലാണ് കേരളത്തിലെ ഇടത് മുന്നണി സർക്കാരിൽ ഒരു മന്ത്രിക്ക് മാത്രം പ്രത്യേക ക്ഷണം ലഭിച്ചിരിക്കുന്നത്. ചടങ്ങിൽ ഗണേഷ് കുമാർ പങ്കെടുത്താൻ സർക്കാരും സിപിഎമ്മും കൂടുതൽ പ്രതിരോധത്തിലാകുമെന്നതും ഈ അവസരത്തിൽ ശ്രദ്ധേയമാണ്. അതിനാൽ പോകരുതെന്ന നിർദേശം സി.പി.എം മന്ത്രിക്ക് നൽകും എന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
അയോധ്യയിലേക്ക് നിരവധി സിനിമാ താരങ്ങൾക്ക് ക്ഷണമുണ്ട്. അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, അക്ഷയ് കുമാര്‍, പ്രമുഖ സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി, നിര്‍മ്മാതാവ് മഹാവീര്‍ ജെയിന്‍, ചിരഞ്ജീവി, മോഹന്‍ലാല്‍, ധനുഷ്, റിഷബ് ഷെട്ടി തുടങ്ങിയവര്‍ക്കൊക്കെ ക്ഷണമുണ്ട്. തമിഴിനാട്ടിൽ നിന്ന് നടൻ രജനീകാന്ത് ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
Post Your Comments