KeralaLatest NewsNews

വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു; കുത്തിയത് കോടതി വെറുതെ വിട്ട അർജുന്റെ ബന്ധു

ഇടുക്കി: പ്രമാദമായ വണ്ടിപ്പെരിയാർ കേസിലെ പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം. പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റു. കുത്തിയത് കേസിലെ പ്രതിയായിരുന്ന, കോടതി വെറുതെ വിട്ട അർജുന്റെ ബന്ധു ആണ്. വണ്ടിപ്പെരിയാർ ടൗണിൽ വെച്ചായിരുന്നു സംഭവം. പരിക്ക് ഗുരുതരമല്ല. കാലിനാണ് പരിക്കേറ്റത്.

2021 ജൂൺ 30നാണ് ഇടുക്കി വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറ് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പീഡനത്തിനിടെയാണ് ബോധരഹിതയായ കുട്ടി കൊല്ലപ്പെട്ടത്. കേസിൽ അയൽ വാസിയായ അർജുനെ (21) പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, അര്‍ജ്ജുനെ കട്ടപ്പന അതിവേഗ പ്രത്യേക കോടതി വെറുതേ വിട്ടിരുന്നു. കേസിൽ തെളിവുകളുടെ അഭാവത്തിലാണ് പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടത്. അർജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉൾപ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായില്ല.

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കട്ടപ്പന പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോ‍ടതിയെ സമീപിച്ചത്. കേസില്‍ പ്രതി അര്‍ജുനിന് നോട്ടീസ് അയച്ച കോടതി ഹര്‍ജി ഈ മാസം 29 ന് പരിഗണിക്കാൻ മാറ്റി. 2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയിലും വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button