ഇസ്ലാമാബാദ് : ലോകമെമ്പാടും ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് അയോദ്ധ്യയിലെ രാമക്ഷേത്രം. എന്നാല്‍ പാകിസ്ഥാനില്‍ പലരും അയോദ്ധ്യയ്ക്ക് എതിരായ നിലപാടുകളുമായി രംഗത്തെത്തി കഴിഞ്ഞു. ഏറെ കാലത്തെ കാത്തിരിപ്പിനു ശേഷം അയോദ്ധ്യയില്‍ രാമക്ഷേത്രമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത് സഹിക്കാനാകാത്ത രീതിയിലാണ് പല പാകിസ്ഥാനികളുടെയും പ്രതികരണം. പാകിസ്ഥാന്‍ യൂട്യൂബര്‍ നൈലയോടും അവര്‍ ഈ വിദ്വേഷം പങ്ക് വെച്ചു .
മസ്ജിദ് നില്‍ക്കേണ്ട സ്ഥാനത്ത് ക്ഷേത്രം പണിതതില്‍ അതിയായ ദു:ഖമുണ്ടെന്ന് മതമൗലികവാദികളായ പാകിസ്ഥാനികള്‍ പറയുന്നു . ലോകത്തുള്ള എല്ലാ മുസ്ലീം രാജ്യങ്ങളും ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. രാമക്ഷേത്രത്തെ പിന്തുണയ്ക്കുന്ന മുസ്ലീം രാജ്യങ്ങളെയും ഞങ്ങള്‍ ശപിക്കുന്നുവെന്നും പാകിസ്ഥാനികള്‍ പറഞ്ഞു.
‘പല മുസ്ലീം രാഷ്ട്രത്തലവന്മാരും രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ പോകുന്നു എന്നറിഞ്ഞു. ഒരു മുസ്ലീം രാജ്യത്തിന്റെ തലവന്‍ ക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത് ഇസ്ലാം മതത്തിന് നാണക്കേടാണ്. രാമക്ഷേത്രം പണിയുന്നതില്‍ തങ്ങള്‍ക്ക് വളരെ ദു:ഖമുണ്ട്. ഞങ്ങളുടെ നേതാവ് ഇമ്രാന്‍ ഖാന്‍ ഇന്ന് പ്രധാനമന്ത്രിയായിരുന്നെങ്കില്‍ രാമക്ഷേത്രം ഒരിക്കലും നിര്‍മ്മിക്കപ്പെടില്ലായിരുന്നു, പാകിസ്ഥാനികള്‍ അവകാശപ്പെട്ടു.
Post Your Comments