ഡൽഹി: ഹലാൽ ഉൽപന്നങ്ങൾ ചോദിച്ച് വാങ്ങൽ ഭരണഘടന പ്രകാരം മുസ്ലീങ്ങളുടെ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്ന അവകാശവാദവുമായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സുപ്രീംകോടതിയിൽ. മറ്റു മതവിശ്വാസങ്ങൾക്ക് അനുസൃതമായി ‘കോശർ, സാത്വിക്’ തുടങ്ങിയ സാക്ഷ്യപത്രങ്ങളോടെ ഇറക്കുന്ന ഉൽപന്നങ്ങൾക്ക് ഇല്ലാത്ത നിരോധനം ‘ഹലാൽ’ ഉൽപന്നങ്ങൾക്ക് മാത്രം എന്തുകൊണ്ടാണെന്ന് ജംഇയ്യത്ത് ചോദിച്ചു.
15 കോടി രൂപയുടെ തട്ടിപ്പ്; മുൻ ബിസിനസ് പങ്കാളിക്കെതിരെ പരാതിയുമായി എം.എസ് ധോണി
ഉത്തർപ്രദേശ് സർക്കാർ ഹലാൽ ഉൽപന്നങ്ങളുടെ നിർമ്മാണവും സംഭരണവും വിതരണവും വിപണനവും നിരോധിച്ചതിന് പിന്നാലെയാണ് സുപ്രീംകോടതിയോട് ആവശ്യമുന്നയിച്ച് ജംഇയ്യത്തുൽ ഉലമായെ രംഗത്ത് വന്നത്. നേരത്തെ, യു.പിയിൽ ഹലാൽ ഉൽപന്നങ്ങൾ നിരോധിച്ചതി സംഭവത്തിൽ ജംഇയ്യത്ത് ഉലമായെ ഹിന്ദ് മഹാരാഷ്ട്ര കമ്മിറ്റി, ജംഇയ്യത്ത് ഉലമ ഹലാൽ ഫൗണ്ടേഷൻ സർട്ടിഫിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് യു.പി സർക്കാറിന് നോട്ടീസ് അയച്ചിരുന്നു.
Post Your Comments