KeralaLatest NewsNews

സഹോദരിയുടെ ഒന്നര വയസുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു; യുവതി അറസ്റ്റിൽ

തിരുവനന്തപുരം: ഒന്നരവയസ്സുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നു. അമ്മയുടെ സഹോദരിയാണ് കുഞ്ഞിനെ കിണറ്റിലേക്ക് എറിഞ്ഞത്. കാട്ടാക്കട കൊണ്ണിയൂരിലാണ് സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് പിടികൂടി. മഞ്ജു എന്ന യുവതിയെയാണ് വിളപ്പിൽശാല പോലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് മഞ്ജു കുട്ടിയെ കിണറ്റിലെറിഞ്ഞത്.

മഞ്ജു മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തിയാണെന്ന് നാട്ടുകാർ പറയുന്നു. കുഞ്ഞിനെ കിണറ്റിലിട്ട വിവരം മഞ്ജു തന്നെയാണ് തൊഴിലുറപ്പ് തൊഴിലാളികളോട് പറഞ്ഞത്. തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിച്ചു. ഉടൻ പോലീസ് സംഭവസ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഒന്നര വയസുള്ള കുഞ്ഞിന്റെ മരണത്തിന്റെ ആഘാതത്തിലാണ് നാട്ടുകാരും ബന്ധുക്കളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button