Latest NewsKeralaNews

ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്: കെ മുരളീധരൻ

കോഴിക്കോട്: ‘സ്ത്രീ ശക്തി മോദിക്കൊപ്പം’ പരിപാടിയില്‍ അതിഥിയായി നടി ശോഭന പങ്കെടുത്തിരുന്നു. വനിതാ ബില്ല് പാസാക്കിയ മികച്ച നേതൃത്വത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു താരം തന്റെ പ്രസംഗം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബി.ജെ.പി പരിപാടിയില്‍ ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് ആദ്യമായാണെന്ന് നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശോഭനയ്‌ക്കെതിരെ സോഷ്യൽ മീഡിയകളിൽ കടുത്ത വിമർശനമായിരുന്നു ഉയർന്നത്. ഇതിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി രംഗത്ത്.

ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുരളീധരൻ വിമർശിച്ചു. മോദി ഗാരന്റി കേരളത്തില്‍ ചെലവാകില്ലെന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി. എത്ര നടന്മാരെയോ ക്രിക്കറ്റ് താരങ്ങളെയോ ബിസിനസുകാരെയോ അണിനിരത്തിയാലും കേരളത്തിൽ ബി.ജെ.പി പച്ചതൊടില്ലെന്നും നരേന്ദ്ര മോദിയെ സംബന്ധിച്ച് കേരളത്തിൽ ചെലവിടുന്ന സമയം നഷ്ടമാണെന്നും മുരളീധരൻ പറഞ്ഞു. എത്ര പ്രചാരണം നടത്തിയാലും ഒരു എം.പിയെ പോലും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത നടി ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും മുരളീധരൻ പറഞ്ഞു. തൃശൂര്‍ എടുത്ത് കൊണ്ടുപോയാല്‍ നമ്മളെങ്ങനെ തൃശൂരില്‍ പോകുമെന്ന് അദ്ദേഹം ചോദിച്ചു.

‘ഒരു അന്തർധാരയാണ്. അതായത് വല്ലാതെ കളിക്കേണ്ട, സ്വർണം കയ്യിലുണ്ടെന്നാണ് മോദി പറയുന്നത്. അതുകൊണ്ടാണ് നരേന്ദ്ര മോദിയെന്ന് പോലും പിണറായി തികച്ചു പറയാത്തത്. കേന്ദ്രത്തിനെതിരെ എന്തെങ്കിലും പറഞ്ഞാൽ അവർ സ്വർണം എന്നു പറയും. അപ്പോൾ എല്ലാ പരാതിയും ഞങ്ങളുടെ നേരെയാകും. മോദി തരാത്തതല്ല, കേരളത്തിലെ എംപിമാർ ചോദിക്കുന്നില്ലെന്നാണ് പറയുന്നത്. ഞങ്ങൾ ചോദിക്കാതിരുന്നിട്ടില്ല. ചോദിക്കുമ്പോ പറയും ഇവിടെ ചോദിക്കാൻ. അതാണാവസ്ഥ’, മുരളീധരൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button