തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിലെത്തി. കേരളത്തിൽ ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടുന്നതിന് വേണ്ടിയാണ് അദ്ദേഹം കേരളത്തിലെത്തിയത്. ബിജെപിയുടെ മഹിളാസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയ അദ്ദേഹം ഹെലികോപ്റ്ററിലാണ് തൃശൂരിലേക്ക് വന്നത്. തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടത്തി. റോഡ് ഷോയ്ക്ക് ശേഷം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്യും.
42 പേരാണ് മഹിളാ സമ്മേളനവേദിയിൽ ഉണ്ടാകുക. നടി ശോഭന, പി.ടി. ഉഷ, ഉമാ പ്രേമൻ, മിന്നുമണി, ബീനാ കണ്ണൻ തുടങ്ങി എട്ടു പ്രമുഖ വനിതകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, സുരേഷ് ഗോപി തുടങ്ങിയവരും വേദിയിലുണ്ടാകും. ക്ഷണിക്കപ്പെട്ട വനിതകളാണ് വേദിയുടെ മുൻനിരയിൽ ഇരിക്കുക. വിവിധ മേഖലകളിൽ മികവുതെളിയിച്ച ആയിരത്തിലധികം സ്ത്രീകൾക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്.
പതിനായിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയെ കാണാനായി എത്തിയിരിക്കുന്നത്. കുട്ടികളും സ്ത്രീകളും മുതിർന്നവരുമടക്കം നിരവധി പേരാണ് റോഡിൽ തടിച്ചുകൂടിയിരിക്കുന്നത്. തേക്കിൻക്കാട് മൈതാനത്ത് വൻ ജനാവലിയാണ് കാണപ്പെടുന്നത്.
Post Your Comments