Latest NewsNewsIndia

ആശങ്ക വിതച്ച് കോവിഡ് കേസുകൾ: കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 602 പേർക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ളത് കർണാടകയിലാണ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 602 ആളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ, 5 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് മരണം കേരളത്തിലും, മറ്റുള്ളവ കർണാടക, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളിലുമാണ്. നിലവിൽ, രാജ്യത്ത് 4440 ആക്ടീവ് കേസുകളാണ് ഉള്ളത്. കോവിഡ് സ്ഥിരീകരിക്കുന്നവരിൽ അതിവ്യാപന ശേഷിയുള്ള ജെഎൻ 1 ഉപവകഭേദവും കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ളത് കർണാടകയിലാണ്. 24 മണിക്കൂനിടെ 199 കേസുകളാണ് കർണാടകയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. 148 കേസുകളുമായി കേരളം രണ്ടാമതാണ്. ഗോവയിൽ 47 പേർക്കും, ഗുജറാത്തിൽ 36 പേർക്കും, മഹാരാഷ്ട്രയിൽ 32 പേർക്കും, തമിഴ്നാട്ടിൽ 26 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: മോദിയുടെ നേതൃത്വത്തെ ഏറെ പ്രതീക്ഷയോടെ കാണുന്നു: സ്ത്രീ ശക്തി മോദിക്കൊപ്പം വേദിയിൽ നടി ശോഭന

രാജ്യത്ത് ആദ്യമായി കോവിഡിന്റെ ഉപവകഭേദമായ ജെഎൻ വൺ കണ്ടെത്തിയത് കഴിഞ്ഞ ഓഗസ്റ്റ് മാസമാണ്. ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎ 2.86-ൽ നിന്നാണ് ഈ വകഭേദം രൂപപ്പെട്ടത്. ഇവ ആരോഗ്യത്തിന് കാര്യമായ ഭീഷണി ഉയർത്തുന്നില്ലെങ്കിലും, മറ്റു വകഭേദങ്ങളെക്കാൾ വ്യാപന ശേഷി കൂടുതലാണ്. ജെഎൻ വൺ സ്ഥിരീകരിക്കുന്നവരിൽ സാധാരണയുള്ള കോവിഡ് ലക്ഷണങ്ങൾക്ക് പുറമേ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന, ശബ്ദം അടയൽ, വയറിളക്കം എന്നിവ ഉണ്ടാകാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button