Latest NewsInternational

ഹമാസ് ഭീകരൻ ഇരുട്ടുമുറിയിൽ പൂട്ടി, അയാളെന്നെ ബലാത്സംഗം ചെയ്യാതിരുന്നത് ആ ഒറ്റകാരണം കൊണ്ട് മാത്രം: രക്ഷപ്പെട്ട പെൺകുട്ടി

ടെൽ അവീവ്: 54 ദിവസം ഹമാസിന്റെ തടവിൽ കിടന്നിട്ടും താൻ ബലാത്സംഗത്തിന് ഇരയാകാതിരുന്നത് ഒരേയൊരു കാരണംകൊണ്ടാണെന്ന് ഇസ്രയേലി– ഫ്രഞ്ച് ടാറ്റു കലാകാരി. തന്നെ പൂട്ടിയിട്ടിരുന്ന മുറിയ്ക്കു പുറത്ത് തടവിലാക്കിയ ആളുടെ ഭാര്യയുണ്ടായിരുന്നതു കൊണ്ടാണ് ബലാത്സംഗത്തിന് ഇരയാകാതിരുന്നത് എന്നാണ് മിയ സ്കീം(21) അറിയിച്ചത്. 54 ദിവസദിവസത്തിനു ശേഷം ഹമാസിന്റെ തടവിൽനിന്നു മോചിതയായ മിയ, ചാനൽ 13നു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘അയാളുടെ കുട്ടികളും ഭാര്യയും മുറിക്ക് പുറത്തുണ്ടായിരുന്നു. അതുകൊണ്ടു മാത്രമാണ് അയാൾ എന്നെ ബലാത്സംഗം ചെയ്യാതിരുന്നത്. അയാളും ഞാനും ഒരേ മുറിയിലാണ് എന്നത് അയാളുടെ ഭാര്യയെ ചൊടിപ്പിച്ചിരുന്നു. എന്നെ ഒരു ഇരുട്ടു മുറിയിലാണ് പൂട്ടിയിട്ടിരുന്നത്. ആരോടെങ്കിലും സംസാരിക്കാനോ, കാണാനോ കേൾക്കാനോ അനുവദിച്ചിരുന്നില്ല. മിയ പറഞ്ഞു. താൻ പൂർണമായും അവരുടെ നിരീക്ഷണത്തിലായിരുന്നെന്നും തന്നെ പട്ടിണിക്കിടുകയും അധിക്ഷേപിക്കുകയും ചെയ്തെന്നും മിയ വെളിപ്പെടുത്തി.

ഒരുവേള അവർ തന്നെ കൊലപ്പെടുത്തുമെന്നു വരെ കരുതിയിരുന്നതായും മിയ പറഞ്ഞു.ഹമാസ് സംഘത്തിലുള്ളവരുടെ നോട്ടം അസ്സഹനീയമായിരുന്നെന്നും താൻ കണ്ണുകൾ കൊണ്ട് പീഡിപ്പിക്കപ്പെടുകയാണ് എന്നുവരെ തോന്നിയെന്നും മിയ പറഞ്ഞു. ഭാര്യയെ സ്നേഹിക്കുന്നില്ല എന്നു പോലും അയാൾ ഒരിക്കൽ തന്നോട് പറഞ്ഞെന്നും മിയ പറഞ്ഞു. ഞാൻ ശരിക്കും ഭയപ്പെട്ടു. എന്നെ ശത്രുതയോടെയാണ് കണ്ടതെങ്കിലും അയാളുടെ ഭാര്യ വീട്ടിലുള്ളതാണ് എനിക്ക് കുറച്ചെങ്കിലും ധൈര്യം നൽകിയതെന്നും മിയ പറയുന്നു.ഗാസയിലെ ഒരു സാധാരണ കുടുംബമാണ് അവളെ തടവിലാക്കിയതെന്ന് മിയ സ്കീം പറഞ്ഞു. കുടുംബത്തിന് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു.

‘ഞാനൊരു കുടുംബത്തോടൊപ്പമാണെന്ന് പെട്ടെന്ന് എനിക്ക് മനസ്സിലായി,’ അവൾ അനുസ്മരിച്ചു. ഞാൻ എന്തിനാണ് ചില കുടുംബങ്ങളുടെ വീട്ടിൽ? എന്തുകൊണ്ടാണ് ഇവിടെ കുട്ടികൾ ഉള്ളത്? എന്തിനാണ് ഭാര്യ ഉള്ളത്? . ഭീകരർ ഇവർക്കൊപ്പം എന്തിനു താമസിക്കുന്നു ഗാസയിൽ താമസിക്കുന്ന ആളുകളുടെ സ്വഭാവത്തെക്കുറിച്ചും അവർ യഥാർത്ഥത്തിൽ ആരാണെന്നും അവിടെ ഞാൻ അനുഭവിച്ച കാര്യങ്ങളെക്കുറിച്ചും ഉള്ള സത്യം അറിയിക്കുകയാണ് ഞാൻ. .അവിടെയുള്ളവർ എല്ലാം തീവ്രവാദികളാണെന്നും മിയ സ്‌കീം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button