Latest NewsKeralaNews

പോയ വർഷത്തെ യഥാർത്ഥ ന്യൂസ്മേക്കർ മറിയക്കുട്ടി, പാർട്ടിയെ പഞ്ഞിക്കിട്ട പോരാട്ടവീര്യം: ശ്രീജിത്ത് പണിക്കർ

കൊല്ലം: മറിയക്കുട്ടിയെ കേരളം മറന്നാലും സി.പി.എം ഒരു കാലത്തും മറക്കില്ല. രണ്ടാം പിണറായി സർക്കാരിനെ വെള്ളം കുടിപ്പിച്ച മറിയക്കുട്ടിയെന്ന വയോധികയെ സി.പി.എമ്മിന് അത്ര പെട്ടന്നൊന്നും മറക്കാൻ കഴിയില്ല. സർക്കാരിന്റെയും സി.പി.എം നേതാക്കളുടെയും ധാർഷ്ട്യത്തിന് മുന്നിൽ തോറ്റുകൊടുക്കാതെ, കോടതി വരെ പോയി തനിക്കനുകൂല വിധി നേടിയെടുത്ത മറിയക്കുട്ടി നവോത്ഥാന സർക്കാരിന്റെ മുഖത്തേറ്റ അടി തന്നെ ആയിരുന്നു. കഴിഞ്ഞ വർഷത്തെ യഥാർത്ഥ ന്യൂസ്മേക്കർ മറിയക്കുട്ടി ആണെന്ന് പറയുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

‘പോയ വർഷത്തെ യഥാർത്ഥ ന്യൂസ്മേക്കർ മറിയക്കുട്ടി ആണ്. പാർട്ടിയെ, പാർട്ടി നേതാക്കളെ, കുട്ടിപ്പാർട്ടി നേതാക്കളെ, പാർട്ടി അടിമകളെ, പാർട്ടി പത്രത്തിനെ, പാർട്ടി ചാനലിനെ ഒക്കെ പഞ്ഞിക്കിടുകയോ‌, രേഖാമൂലം നാണം കെടുത്തുകയോ, കോടതി കയറ്റുകയോ, മാപ്പ് പറയിക്കുകയോ ഒക്കെ ചെയ്ത പോരാട്ടവീര്യം’, ശ്രീജിത്ത് ഫേസ്‌ബുക്കിൽ കുറിച്ചു.

നേരത്തെ, നടൻ ജോയ് മാത്യുവും മറിയക്കുട്ടിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. റാൻ മൂളികളായ അക്കാദമിക് ഫെമിനിസ്റ്റുകളോ സ്ത്രീ വിമോചക സിംഹികളോ കണ്ടില്ലെന്ന് നടിച്ചാലും അധികാരത്തിന്റെ തണലിൽ മധുരം നുണഞ്ഞ് അകാലവാർധക്യം ബാധിച്ച നമ്മുടെ ചെറുപ്പക്കാർക്ക് ലജ്ജിക്കാൻ 2023 കാണിച്ചു തന്ന യഥാർത്ഥ പോരാളിയാണ് മറിയക്കുട്ടിയെന്നായിരുന്നു നടന്റെ പ്രതികരണം.

അതേസമയം, തൃശ്ശൂരില്‍ സംഘടിപ്പിക്കുന്ന സ്ത്രീ ശക്തി മോദിക്കൊപ്പം പരിപാടിയില്‍ മറിയക്കുട്ടിയും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഗായിക വൈക്കം വിജയലക്ഷ്മി, ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം അംഗം മിന്നു മോൾ എന്നിവർക്കൊപ്പമാണ് മാറിയക്കുട്ടിയും പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുക. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button