തിരുവനന്തപുരം: കാലവർഷത്തിന്റെ കുറവുകൾ നികത്തി ഇത്തവണ തിമിർത്ത് പെയ്ത് തുലാവർഷം. ഈ വർഷത്തെ തുലാവർഷ മഴ അവസാനിപ്പിച്ചപ്പോൾ കേരളത്തിൽ ലഭിച്ചത് ശരാശരിയെക്കാൾ കൂടുതൽ മഴ. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം, 2023-ലെ തുലാവർഷം അവസാനിച്ചപ്പോൾ കേരളത്തിൽ 27 ശതമാനം മഴയാണ് അധികമായി ലഭിച്ചിരിക്കുന്നത്. ആശ്വാസ കണക്കുകളാണ് കൂടുതലെങ്കിലും, ചിലയിടങ്ങളിൽ ആശങ്കയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ നീളുന്ന തുലാവർഷത്തിൽ 624 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ 476.1 മില്ലിമീറ്ററായിരുന്നു ലഭിച്ചത്.
തുലാവര്‍ഷത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 1220.2 മില്ലി മീറ്റര്‍ മഴയാണ് (94 ശതമാനം അധികം) പത്തനംതിട്ടയില്‍ ലഭിച്ചത്. കഴിഞ്ഞ വർഷവും പത്തനംതിട്ട ജില്ലയിലായിലായിരുന്നു കൂടുതൽ മഴ ലഭിച്ചത്. ഇത്തവണ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത് ( 309.6 മില്ലി മീറ്റര്‍, 4 ശതമാനത്തിന്റെ കുറവ് ). കാലവർഷത്തിലും 55 ശതമാനത്തില്‍ കുറവ് മഴ ലഭിച്ച വയനാട് ജില്ലയിൽ മുൻ കരുതൽ സ്വീകരിക്കേണ്ടി വരും. തുലാവര്‍ഷത്തില്‍ കണ്ണൂരിലും 4 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. 391.3 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 377.1 മില്ലി മീറ്ററാണ് ലഭിച്ചത് (4 ശതമാനത്തിന്റെ കുറവ്). വയനാട്, കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ സാധാരണ കാലയളവിൽ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചിട്ടുണ്ട്.
Also Read: ഉദ്യോഗാർത്ഥികൾക്ക് വൻ അവസരം: 179 തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം
Post Your Comments