Latest NewsKerala

രാജിവെച്ച മന്ത്രിമാരുടെ 37 പഴ്സണൽ സ്റ്റാഫുകളുടെ പെൻഷൻ റദ്ദാക്കണം : കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ കേരളം കിതയ്ക്കുമ്പോൾ രാജിവെച്ച രണ്ട് മന്ത്രിമാരുടെ 37 സ്റ്റാഫുകൾക്ക് കൂടി പെൻഷൻ ലഭിക്കുന്ന സാഹചര്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽഡിഎഫിലെ ഘടകക്ഷികൾക്കെല്ലാം മന്ത്രിസ്ഥാനം കൊടുക്കാൻ പൊതുഖജനാവിലെ പണം ധൂർത്തടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

രണ്ട് വർഷവും ഒരു ദിവസവും മന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ജോലി ചെയ്താൽ പെൻഷൻ കൊടുക്കണമെന്നാണ് കേരളത്തിലെ നിയമം. ഇതോടെ രാജിവെച്ച മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിലെ 37 രാഷ്ട്രീയ നിയമനങ്ങൾക്കും പെൻഷൻ കൊടുക്കണം. കൂടാതെ പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ രണ്ട് മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫിലുള്ളവർക്കും പെൻഷൻ ലഭിക്കും. കർഷകർക്കും പാവങ്ങൾക്കും അർഹിച്ച ആനുകൂല്യങ്ങൾ  നിഷേധിക്കുന്ന സർക്കാർ ഇടതുപക്ഷത്തെ എല്ലാ ഘടകക്ഷികളുടേയും പരിവാരങ്ങൾക്ക് പൊതുഖജനാവിലെ പണം തിന്നു കൊഴുക്കാനുള്ള അവസരം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button