KeralaMollywoodLatest NewsNewsEntertainment

നീ നശിച്ച് പോകുമെന്നു പലരും പറഞ്ഞു, ഞാൻ സുഖിച്ച് ഉറങ്ങിയിരുന്നത് ഈ ഷെഡ്ഡിനുള്ളിൽ : അഖിൽ മാരാർ

2023 സന്തോഷം നിറഞ്ഞൊരു വർഷം ആയിരുന്നു

2023 കടന്നു പോകാൻ മണിക്കൂറുകൾ മാത്രം. എല്ലാവരും പോയ വർഷത്തെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുകയാണ്. ഇപ്പോഴിതാ ബി​ഗ് ബോസ് വിജയിയും സംവിധായകനും ആയ അഖിൽ മാരാർ 2023നെക്കുറിച്ച് പങ്കുവച്ച വാക്കുകൾ വൈറൽ .

‘ഭയങ്കര സംഭവ ബഹുലമായ 2023 ഏറെക്കുറെ അവസാനിക്കാറായി. ഇനി മണിക്കൂറുകൾ മാത്രം. എന്നെ സംബന്ധിച്ച് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായൊരു വർഷമാണ്. ഡിസംബർ 31ന് എന്റെ ആദ്യ സിനിമ റിലീസ് ആയ ദിവസമാണ്. ജനുവരി 1ന് എന്റെ ഒൻപതാം വിവാഹ വാർഷികമാണ്. സാമ്പത്തികമായ ഞാൻ ഒരിക്കലും പ്രതീ​ക്ഷിക്കാത്ത ചില മാറ്റങ്ങൾ ഉണ്ടായതൊഴിച്ചാൽ, ഞാനെന്ന വ്യക്തിയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പലപ്പോഴും തീരുമാനങ്ങൾ വളരെ ശക്തമായി എടുക്കുന്ന ആളാണ്. അതുകൊണ്ട് തന്നെ ‘നോ’ ഒരാളുടെ മുഖത്ത് നോക്കി ആത്മവിശ്വാസത്തോടെ പറയും. അതുകൊണ്ട് തന്നെ പലരും നീ നശിച്ച് പോകും എന്ന് പറയും. കാരണം ഞാൻ അഹങ്കാരിയാണല്ലോ. നശിക്കും നശിക്കും എന്ന് പറയുമ്പോൾ എന്റെ വീടിന് പുറകിലെ ഷെഡ് ഞാൻ ആലോചിക്കും. കുറേക്കാലും അവിടെ കിടന്നുറങ്ങിയ ആളാണ് ഞാൻ. ഇപ്പോൾ ഒരുപാട് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ ഞാൻ കിടന്ന് ഉറങ്ങുന്നുണ്ട്. അവിടത്തേക്കാളും ഞാൻ സുഖിച്ച് ഉറക്കുന്നത് ഈ ഷെഡ്ഡിന് ഉള്ളിലാണ്’, എന്നാണ് അഖിൽ മാരാർ പറയുന്നത്.

READ ALSO: ഉച്ചയൂണ് മുതല്‍ എല്ലാം എന്റെ പോക്കറ്റില്‍ നിന്ന് പൈസയെടുത്താണ് ചിലവാക്കുന്നത്, അമ്മ സംഘടനയെക്കുറിച്ച് ഇടവേള ബാബു

ശേഷം തന്റെ അമ്മ അമ്മിണിയോടും 2023ലെ വിശേഷങ്ങൾ അഖിൽ മാരാർ ചോദിക്കുന്നു. തൊഴിലുറപ്പ് അടുത്ത വർഷം നിർത്തുമോ എന്ന ചോദ്യത്തിന്, ‘ഒരിക്കലും ഇല്ല. എന്റെ മകൻ ഏത് നിലയിൽ എത്തിയാലും എത്ര പണം സമ്പാദിച്ചാലും എനിക്ക് വയ്യാതാകുന്നത് വരെയും തൊഴിലുറപ്പിന് പോകും. ഇന്നലെ വരെ ഞങ്ങൾ എങ്ങനെ ആണോ ജീവിച്ചത്, നാളെയും അങ്ങനെ തന്നെ ആയിരിക്കും. 2023 സന്തോഷം നിറഞ്ഞൊരു വർഷം ആയിരുന്നു. മോൻ ബിഗ് ബോസിൽ നിന്നും വിജയിച്ചു. ഒരുപാട് പേരുടെ സ്നേഹവും പ്രാർത്ഥനും അവനുണ്ടായിരുന്നു. മറക്കാൻ പറ്റാത്തൊരു വർഷം തന്നെയാണിത്’, എന്നും അമ്മിണിയമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button