Latest NewsIndia

‘ഞങ്ങൾ തമ്മിൽ അമ്മ-മകന്‍ ബന്ധം’: റൊമാന്റിക് ഫോട്ടോഷൂട്ട് വിവാദമായതിന് പിന്നാലെ പ്രതികരണവുമായി അധ്യാപിക

ബംഗളൂരു: സ്കൂൾ ടൂറിനിടെ വിദ്യാര്‍ഥിക്കൊപ്പം അധ്യാപിക നടത്തിയ ഫോട്ടോ ഷൂട്ട് വൈറൽ ആയതിനു പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് സോഷ്യൽമീഡിയയിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ വൈറൽ ഫോട്ടോയ്ക്ക് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപിക പുഷ്പലത. അമ്മ-മകന്‍ ബന്ധമാണ് തങ്ങള്‍ തമ്മിലെന്ന് അധ്യാപിക പുഷ്പലത പറയുന്നു.

ടൂറിനിടെ എടുത്ത സ്വകാര്യ ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ടെന്നും സ്‌കൂള്‍ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് അധ്യാപിക മറുപടി നൽകി. ചിന്താമണി മുരുഗമല്ല സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയാണ് പുഷ്പലത. ഫോട്ടോകള്‍ വൈറലായതിനെ തുടര്‍ന്ന് പുഷ്പലതയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിസംബര്‍ 22 മുതല്‍ 25 വരെയാണ് സ്‌കൂളില്‍ നിന്ന് പഠനയാത്ര നടത്തിയത്.

ചിക്കബല്ലാപ്പൂരിലേക്ക് നടത്തിയ ഒരു പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിക്കൊപ്പം എടുത്ത ഫോട്ടോകള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഒരുവിഭാഗം ആളുകള്‍ ഉയര്‍ത്തിയത്. വിദ്യാര്‍ഥിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതുമായ ഫോട്ടോകളാണ് പ്രചരിച്ചത്. അമിത് സിംഗ് രജാവത്ത് എന്നയാള്‍ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ട ചിത്രങ്ങളാണ് വൈറലായത്. അധ്യാപിക വിദ്യാര്‍ഥി പ്രണയ ഫോട്ടോഷൂട്ട് എന്ന രീതിയിലാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

shortlink

Post Your Comments


Back to top button