
അയോധ്യ: ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച അയോധ്യ ധാം റെയില്‍വേ സ്റ്റേഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രാ മധ്യേ പ്രധാനമന്ത്രി റോഡ്ഷോ നടത്തി. 1,400-ലധികം കലാകാരന്മാര് റാംപഥില്‍ സജ്ജീകരിച്ച 40 സ്റ്റേജുകളില്‍ നാടന്‍ കലാ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിച്ചു.
Read Also: ശിവഗിരി തീർത്ഥാടനം വിശ്വമാനവീകത ഉറപ്പുവരുത്തുന്നു: മുഖ്യമന്ത്രി
15,700 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി പിന്നീട് ഒരു പൊതു പരിപാടിയിലും പങ്കെടുക്കും. ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുക.
അയോധ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ഒരുക്കിയിരുന്നത്. വിമാനമിറങ്ങിയ ശേഷം അദ്ദേഹത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും ചേര്‍ന്ന് സ്വീകരിച്ചു.
Post Your Comments