തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ നാലാമത്തെ കപ്പൽ തീരത്ത് എത്തി. രാവിലെ 11.18 ഓടെയാണ് ചൈനീസ് കപ്പലായ ഷെൻ ഹുവാ 15 വിഴിഞ്ഞത്ത് തീരം തൊട്ടത്. n2 മെഗാമാക്‌സ് എസ് ടി എസ് ക്രെയിനുകളും 3 യാർഡ് ക്രെയിനുകളുമായാണ് ഷെൻ ഹുവ 15 എത്തിയത്. കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ക്രെയിനുകൾ ഇറക്കും.
Read Also: ആഘോഷ രാവിലേക്ക് ഇനി മണിക്കൂറുകള്‍, ഫോര്‍ട്ട് കൊച്ചിയില്‍ കൂറ്റന്‍ പാപ്പാഞ്ഞി ഉയര്‍ന്നു
ആദ്യ കപ്പലായ ഷെൻ ഹുവ-15 ആണ് നാലാമതായി എത്തിയത്. ഒന്നാം ഘട്ടത്തിൽ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്കു വേണ്ടത് 8 കൂറ്റൻ ഷിപ് ടു ഷോർ ക്രെയിനുകളും 24 യാർഡ് ക്രെയിനുകളുമടക്കം 32 എണ്ണമാണ്. അതിൽ നാല് ഷിപ് ടു ഷോർ ക്രെയിനുകളും പതിനൊന്ന് യാർഡ് ക്രെയിനുകളും ഇത്വരെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു. ശേഷിക്കുന്ന ക്രെയിനുകളുമായി കപ്പലുകൾ ജനുവരി മുതൽ വീണ്ടും എത്തിതുടങ്ങും.
Post Your Comments