തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വരുന്ന 48 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ന്യൂനമർദ്ദം നീങ്ങും. തുടർന്ന് തെക്കൻ അറബിക്കടലിന്റെ മധ്യഭാഗത്തെത്തുമ്പോൾ ന്യൂനമർദ്ദം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെയും, കിഴക്കൻ കാറ്റിന്റെയും സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. ഇന്ന് മുതൽ ജനുവരി 6 വരെയാണ് മഴ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ മിതമായ-ഇടത്തരം മഴക്കാണ് സാധ്യത. അതേസമയം, കേരള-കർണാടക-ലക്ഷദ്വീപ് തീരത്ത്
മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Also Read: മില്യൺ മധുരത്തിൽ മെട്രോ: കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 10 കോടി യാത്രക്കാർ
Post Your Comments