മണിപ്പൂരിലെ ഉഖ്രുലിൽ സമീപം ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. 208 കിലോമീറ്റർ അകലെ മ്യാന്മാറിനോട് ചേർന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ ആളപായമില്ല. ഏകദേശം 120 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്.
ഒരു ദിവസത്തിനിടെ തുടർച്ചയായ രണ്ടാം തവണയാണ് മണിപ്പൂർ-മ്യാന്മാർ അതിർത്തി മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 3.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ഭൂകമ്പ മേഖല ഭൂപടം അനുസരിച്ച്, ഉയർന്ന അപകട സാധ്യതയുള്ള ഭൂകമ്പ മേഖലയിലാണ് (സോൺ-5) മണിപ്പൂർ സ്ഥിതി ചെയ്യുന്നത്. ഏറ്റവും തീവ്രമായ ഭൂകമ്പങ്ങൾ ഉണ്ടാകുന്ന മേഖല കൂടിയാണ് സോൺ-5. ഭൂമിശാസ്ത്രപരമായ ഘടന സ്ഥാനം കാരണമാണ് ഈ പ്രദേശത്ത് ഇടയ്ക്കിടെ ഭൂചലനം അനുഭവപ്പെടുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഉഖ്രുലിൽ നിന്ന് 60 കിലോമീറ്റർ അകലെ 5.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Also Read: പതിവായി മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ഗുണങ്ങള്‍…
Post Your Comments