Latest NewsKeralaNews

പാറക്കുളത്തില്‍ മുങ്ങിയ നിലയിൽ വെള്ള കാര്‍: അതിനുള്ളിൽ പുരുഷന്റെ മൃതദേഹം

കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്.

കോട്ടയം: പാറക്കുളത്തില്‍ വീണ കാറിനുള്ളില്‍ മൃതദേഹം. കോട്ടയം കാണക്കാരിയിലാണ് സംഭവം. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്.

പ്രദേശവാസികളാണ് പാറക്കുളത്തില്‍ കാർ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാര്‍ പുറത്തെടുത്തതോടെയാണ് മൃതദേഹം കണ്ടെത്തിയത്.

READ ALSO: ‘ഒരു കാര്യം ഏറ്റെടുത്താല്‍ പെര്‍ഫെക്ഷനോട് കൂടി ചെയ്യും, ട്രാൻസ്‌പോര്‍ട്ട് വകുപ്പിനെ രക്ഷിക്കും’: ഗണേഷ് കുമാറിന്റെ ഭാര്യ

രാത്രി ഇതിലേ പോയപ്പോള്‍ നിയന്ത്രണം തെറ്റിയോ വഴിയറിയാതെയോ കാര്‍ പാറക്കുളത്തില്‍ പതിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button