KeralaLatest NewsNews

അക്കാര്യം മനസ്സിലാകണമെങ്കിൽ നിലവിളി ടീമുകൾ ഇച്ചിരി കൂടി മൂക്കണം: സി.പി.എം നേതാക്കളെ പരിഹസിച്ച് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ പങ്കെടുക്കുന്നതിനെതിരെ നിയുക്ത മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ രംഗത്ത് വന്നിരുന്നു. ഏതെങ്കിലും ഒരു മതത്തിന്റെതല്ല രാജ്യമെന്നും ക്ഷേത്ര നിർമ്മാണം സർക്കാർ നേരിട്ട് നടത്തുന്നത് ഒരു മതേതരരാജ്യത്തിന് ചേർന്നതല്ലെന്നുമായിരുന്നു കടന്നപ്പള്ളി പറഞ്ഞത്. കടന്നപ്പള്ളിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത്. അധികാരത്തിൽ എത്തിയാൽ അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം സാധ്യമാക്കും എന്ന് പ്രഖ്യാപിച്ചാണ് ബിജെപി ജനങ്ങളോട് വോട്ട് ചോദിച്ചതെന്ന് സന്ദീപ് ഓർമിപ്പിച്ചു.

‘ഇഫ്താര്‍ വിരുന്ന് നടത്തുമ്പോൾ പൊട്ടാത്ത മതേതര കുരു അയോദ്ധ്യയിൽ മാത്രം പൊട്ടുന്നത് ചികിത്സ ഇല്ലാത്ത രോഗമാണ്. ശ്രീരാമൻ ഒരു മതചിഹ്നമല്ലെന്നും അത് ഈ നാടിന്‍റെ പ്രതീകമാണെന്നും മനസിലാക്കാൻ നിലവിളി ടീമുകൾ ഇച്ചിരി കൂടി മൂക്കണം. അത് മനസിലാക്കാനുള്ള പക്വത ഇല്ലാത്തത് കൊണ്ടാണ് ‘മൂലയിൽ ഉണ്ണി’കളായി ഒതുങ്ങിപ്പോയത്. അത് തിരിച്ചറിയുന്ന ചിലരെങ്കിലും അങ്ങ് വടക്ക് അവശേഷിക്കുന്നത് കൊണ്ടാണ് കോൺഗ്രസിൽ ആശയക്കുഴപ്പം ഉള്ളതും. ഈ നാടിനേയും അതിന്‍റെ മാനബിന്ദുക്കളേയും തിരിച്ചറിയാൻ വിവേകമുള്ള ഒരു നേതാവും നിലവിളി ടീമിൽ ഉണ്ടാകരുതേ എന്ന് മാത്രമാണ് രാമചന്ദ്രപ്രഭുവിനോടുള്ള പ്രാര്‍ത്ഥന’, സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.

സന്ദീപ് വാചസ്പതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

അധികാരത്തിൽ എത്തിയാൽ അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം സാധ്യമാക്കും എന്ന് പ്രഖ്യാപിച്ചാണ് ബിജെപി ജനങ്ങളോട് വോട്ട് ചോദിച്ചത്. നരേന്ദ്രമോദി അധികാരത്തിൽ വന്ന 2014 ൽ അല്ല,1980 കൾ മുതലുള്ള പ്രഖ്യാപിത നിലപാടാണിത്. ബിജെപി ഭരണത്തിലിരിക്കുമ്പോൾ തന്നെ അതിനുള്ള അവസരം കൈവന്നു എന്നത് ആ മുദ്രാവാക്യത്തിന്‍റേയും അത് ഉയര്‍ത്തിയവരുടേയും സത്യസന്ധതയുടെ വിജയമാണ്. കോടിക്കണക്കിന് ജനങ്ങളുടെ നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് അവരുടെ അഭിലാഷം നിറവേറ്റാൻ കിട്ടിയ അവസരം ബിജെപി ഉപയോഗപ്പെടുത്തരുത് എന്നാണ് ചിലരുടെ രോദനം. പ്രകടനപത്രികയിൽ പറഞ്ഞിരുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ബിജെപി നടപ്പാക്കരുത് എന്ന് പറയാൻ ഇവർക്ക് എന്തധികാരമാണുള്ളത്?

ആദ്ധ്യാത്മിക ചടങ്ങിൽ ഭരണാധികാരികൾ പങ്കെടുക്കരുത് എന്നാണ് ഇവരുടെ നിലവിളി. അത് ചരിത്ര ബോധം ഇല്ലാത്തതിന്‍റെ കുഴപ്പമാണ്. സോമനാഥ ക്ഷേത്രം, കന്യാകുമാരി വിവേകാനന്ദ സ്മാരകം തുടങ്ങി നൂറുകണക്കിന് ദേശീയ സ്മാരകങ്ങൾ ഉയർന്നതും അത് രാഷ്ട്രത്തിന് സമർപ്പിക്കപ്പെട്ടത് എങ്ങിനെയെന്നും പഠിക്കണം. അപ്പോൾ രോദനത്തിന്‍റെ തീവ്രത കുറയും. അത്ര പഴയ ചരിത്രം പഠിക്കാൻ ക്ഷമയില്ലെങ്കിൽ അടുത്ത കാലത്തെ ഒരു സംഭവം ഓർമ്മിപ്പിക്കാം.

മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങ് റോമിൽ നടക്കുമ്പോൾ കേരള സർക്കാരിന്‍റെ ഔദ്യോഗിക പ്രതിനിധികളായി രണ്ട് മന്ത്രിമാരെ റോമിലേക്ക് അയക്കാൻ മന്ത്രിസഭാ യോഗം ചേർന്ന് തീരുമാനിച്ചു. മതേതര നിലപാട് പുരപ്പുറത്ത് കയറി വിളിച്ചു കൂവുന്ന പാർട്ടിക്കാരായിട്ടും രണ്ട് ക്രിസ്ത്യൻ മന്ത്രിമാരെയാണ് സർക്കാർ പ്രതിനിധികളായി തിരഞ്ഞെടുത്തത്. മന്ത്രിമാരുടെ പേരുകൾ ഡോ.തോമസ് ഐസക്, മാത്യു ടി തോമസ്. മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ. മതേതരത്വം കൂടിയ ഇനങ്ങൾ അന്ന് ഭരണത്തിലായത് കൊണ്ട് നിലവിളി ശബ്ദം ഇടാൻ ആരുമുണ്ടായില്ലെന്ന് മാത്രം. ഇതൊക്കെ എല്ലാക്കാലത്തും നടന്നിട്ടുണ്ട്. ഇനിയും നടക്കുകയും ചെയ്യും. കാരണം ഇത് ഭാരതമാണ്. ഇഫ്താര്‍ വിരുന്ന് നടത്തുമ്പോൾ പൊട്ടാത്ത മതേതര കുരു അയോദ്ധ്യയിൽ മാത്രം പൊട്ടുന്നത് ചികിത്സ ഇല്ലാത്ത രോഗമാണ്.

ശ്രീരാമൻ ഒരു മതചിഹ്നമല്ലെന്നും അത് ഈ നാടിന്‍റെ പ്രതീകമാണെന്നും മനസിലാക്കാൻ നിലവിളി ടീമുകൾ ഇച്ചിരി കൂടി മൂക്കണം. അത് മനസിലാക്കാനുള്ള പക്വത ഇല്ലാത്തത് കൊണ്ടാണ് ‘മൂലയിൽ ഉണ്ണി’കളായി ഒതുങ്ങിപ്പോയത്. അത് തിരിച്ചറിയുന്ന ചിലരെങ്കിലും അങ്ങ് വടക്ക് അവശേഷിക്കുന്നത് കൊണ്ടാണ് കോൺഗ്രസിൽ ആശയക്കുഴപ്പം ഉള്ളതും. ഈ നാടിനേയും അതിന്‍റെ മാനബിന്ദുക്കളേയും തിരിച്ചറിയാൻ വിവേകമുള്ള ഒരു നേതാവും നിലവിളി ടീമിൽ ഉണ്ടാകരുതേ എന്ന് മാത്രമാണ് രാമചന്ദ്രപ്രഭുവിനോടുള്ള പ്രാര്‍ത്ഥന.

shortlink

Related Articles

Post Your Comments

Related Articles


Back to top button