AlappuzhaNattuvarthaLatest NewsKeralaNews

മകൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു

കായംകുളം പെരുങ്ങാല ദേശത്തിനകം അശ്വതിയിൽ വിശ്വംഭരന്റെ ഭാര്യ മണിയമ്മ(53)യാണ് മരിച്ചത്

കായംകുളം: മകൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിച്ച മാതാവ് ടാങ്കർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. കായംകുളം പെരുങ്ങാല ദേശത്തിനകം അശ്വതിയിൽ വിശ്വംഭരന്റെ ഭാര്യ മണിയമ്മ(53)യാണ് മരിച്ചത്. മകൾ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പരിക്കേറ്റ ഏക മകൾ പാർവ്വതി(23)യെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ഇടുക്കിയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച ആഷിഖ് അറസ്റ്റിൽ, കുട്ടി ചികിത്സയിൽ

വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ കെ.പി റോഡിൽ പൊലീസ് സ്റ്റേഷന് സമീപം ആയിരുന്നു അപകടം നടന്നത്. കായംകുളത്ത് ബാങ്കിൽ വന്നശേഷം ഇരുവരും തിരകെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയം അടൂരിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞതോടെ മണിയമ്മ ലോറിക്കടിയിലേക്കും പാർവതി എതിർ ദിശയിലേക്കും വീഴുകയായിരുന്നു. ഉടൻ തന്നെ പൊലീസ് എത്തി ഇവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button