Latest NewsKeralaNews

സഹായത്തിനായി കണ്ട അണ്ടനും അടകോടനും വിളിക്കരുത്: ഗുരുവായൂരിലെ ദര്‍ശനത്തിന് സഹായം ചോദിച്ച വനിതാ നേതാവിനു നേരെ അധിക്ഷേപം

മണ്ഡലം പ്രസിഡന്റിന് ഇത്ര തന്റേടമായിട്ട് വിളിക്കാനുള്ള ധൈര്യം എങ്ങനെയാണ് ഉണ്ടായത്

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് സഹായം തേടി വിളിച്ച വനിതാ നേതാവിനു നേരെ അധിക്ഷേപവുമായി എൻസിപി നേതാവ് വി ജി രവീന്ദ്രൻ. സഹായത്തിനായി കണ്ട അണ്ടനും അടകോടനും തന്നെ വിളിക്കരുതെന്നാണ് വി ജി രവീന്ദ്രൻ പറഞ്ഞത്. എൻസിപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ തന്നെ നേരിട്ട് വിളിക്കാൻ അവള്‍ക്കെങ്ങനെ ധൈര്യം വന്നെന്നും സഹായം ചോദിച്ച്‌ ജില്ലാ നേതാക്കള്‍ മാത്രം വിളിച്ചാല്‍ മതിയെന്നും ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം കൂടിയായ രവീന്ദ്രൻ ആക്രോശിക്കുന്ന ഫോൺ ക്ലിപ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

read also: നടൻ കാറിൽ മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്, യുവതി അറസ്റ്റില്‍

കൊല്ലം ജില്ലയിലെ ഒരു മണ്ഡലം പ്രസിഡന്റിനു വേണ്ടി കരുനാഗപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് വിളിച്ചപ്പോഴാണ് രവീന്ദ്രൻ ഇങ്ങനെ സംസാരിച്ചത്. ‘മണ്ഡലം പ്രസിഡന്റ് എന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചിരുന്നു. സഹായം ചോദിച്ച്‌, ജില്ലാ- സംസ്ഥാന നേതാക്കള്‍ മാത്രമേ എന്നെ വിളിക്കാൻ പാടുള്ളൂ. മണ്ഡലം പ്രസിഡന്റിന് ഇത്ര തന്റേടമായിട്ട് വിളിക്കാനുള്ള ധൈര്യം എങ്ങനെയാണ് ഉണ്ടായത്. എവിടെന്ന് നമ്പര്‍ കിട്ടി, ആരോട് നമ്പര്‍ ചോദിച്ചു. കണ്ട അണ്ടനും അടകോടനും മറ്റും വിളിക്കുമ്പോള്‍ കേറ്റിവിടാൻ ഇരിക്കുന്നവനല്ല ഞാൻ’- എന്നാണ് വൈറൽ ഫോണ്‍സംഭാഷണത്തിൽ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button