ഭോപ്പാല്‍: ബസ് ട്രക്കിലിടിച്ച് തീപിടിച്ച് 13 പേര്‍ വെന്തുമരിച്ചു. പതിനേഴ് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. മധ്യപ്രദേശ് ഗുണയിലാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനവും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, അപകടത്തില്‍പ്പെട്ട ബസ് ബിജെപി നേതാവിന്റെതാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2015 ല്‍ ഫിറ്റ്‌നസ് അവസാനിച്ച ബസിന് ഇന്‍ഷുറന്‍സും ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജിത്തു പട്‌വാരി ആരോപിച്ചു. അപകടത്തില്‍ ഇതുവരെയും ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ല.
Post Your Comments