Latest NewsKeralaNews

കളരിത്തറയിലെ കതിര്‍മണ്ഡപത്തിലേക്ക് ചുവട് വെച്ച് രാഹുലും ശില്‍പയും: വിവാഹ വേഷമായി കളരിയുടെ പരമ്പരാഗത വസ്ത്രം

തിരുവനന്തപുരം: ന്യൂജെന്‍ വിവാഹങ്ങളിലും ചടങ്ങുകളിലും പുത്തന്‍ പരീക്ഷണങ്ങളും പുതിയ രീതികളുമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് തിരുവനന്തപുരത്ത് നിന്നുള്ള ഒരു കല്യാണ വാര്‍ത്ത. ഇവിടെ കളരിത്തറയിലെ കതിര്‍മണ്ഡപത്തിലേക്ക് ചുവട് വെയ്ക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശികളായ രാഹുലും ശില്‍പാകൃഷ്ണയും.

Read Also: ബാങ്കുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയിലിലൂടെ ഭീഷണി സന്ദേശം: ഒരാൾ പിടിയിൽ

കളരിത്തറയില്‍ പന്തല്‍ കെട്ടി ഗുരുക്കന്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്നില്‍ മാലയിട്ട് ലളിതമായി ഒരു കല്യാണം. നേമം അഗസ്ത്യം കളരിത്തറയിലാണ് ഡിസംബര്‍ 28ന് രാഹുലും ശില്‍പാകൃഷ്ണയും വിവാഹിതരാകുന്നത്. പരമ്പരാഗത കളരി രീതിയിലും പശ്ചാത്തലത്തിലുമാണ് വിവാഹം.

രാഹുലും ശില്‍പയും കളരി പരിശീലകരും അഭ്യാസികളുമാണ്. 12-ാം വയസില്‍ കളരിയിലെത്തിയപ്പോഴാണ് രാഹുല്‍ ശില്‍പയെ കാണുന്നത്. പരിശീലനവും ഒരുമിച്ചായിരുന്നു. സെക്രട്ടേറിയറ്റിലെ ജോലിയില്‍ നിന്ന് ദീര്‍ഘകാലം അവധിയെടുത്ത രാഹുല്‍ കളരിയിലാണ് കൂടുതലായും ശ്രദ്ധിക്കുന്നത്. എന്‍ജിനിയറിംഗ് ബിരുദധാരിയാണ് ശില്‍പ.

ചടങ്ങിന് ശേഷം കളരിക്ക് പുറത്ത് സദ്യയൊരുക്കും . ശില്‍പ അധികം ആഭരണങ്ങളണിയില്ല. കളരിയിലെ പരമ്പരാഗത വസ്ത്രങ്ങളാണ് ഇരുവരും വിവാഹദിനത്തില്‍ അണിയുക. കേരളത്തില്‍ കളരി വേഷത്തില്‍ കളരിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ആദ്യ വിവാഹമാകും ഇതെന്ന പ്രത്യേകതയും ഉണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button