വയനാട്: വയനാട് വീണ്ടും കടുവ ആക്രമണം. വാകേരിയിലാണ് വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായത്. വയനാട് സ്വദേശി വർഗീസിന്റെ വീട്ടിലെത്തിയ കടുവ ആടിനെ കൊലപ്പെടുത്തി.
ഇന്ന് രാത്രി 9:30-ഓടെയായിരുന്നു സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഞാറക്കാട്ടിൽ സന്തോഷിന്റെ പശുകിടാവിനെ കടുവ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ കടുവയെ പിടികൂടാനായി തൊഴുത്തിനു സമീപം കെണികൾ സ്ഥാപിച്ച് വനംവകുപ്പ് കാത്തിരിക്കുകയാണ്. ഇതിനിടെയാണ് കടുവ വീണ്ടും പ്രദേശത്ത് എത്തിയിരിക്കുന്നത്.
Read Also: ഹോട്ടലുകളിൽ നമ്പർ 13 ഉള്ള മുറികൾ ഒഴിവാക്കി ഇടുന്നതിന് പിന്നിലെ കാരണം?
Post Your Comments