തിരുവനന്തപുരം: സപ്ലൈകോ വിൽപനശാലകളിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില പരിഷ്ക്കരിക്കുന്നതിനായി നിയമിച്ച മൂന്ന് അംഗ വിദഗ്ധ സമിതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന് റിപ്പോർട്ട് നൽകി. പ്ലാനിംഗ് ബോർഡ് അംഗം കെ രവിരാമൻ അദ്ധ്യക്ഷനായും ഭക്ഷ്യ സെക്രട്ടറി അജിത് കുമാർ, സപ്ലൈകോ സിഎംഡി. ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ അംഗങ്ങളായുള്ള വിദഗ്ധ സമിതിയാണ് റിപ്പോർട്ട് കൈമാറിയത്.
Read Also: മുടി കൊഴിച്ചില്‍ നേരിടുന്നുണ്ടോ? തടയാന്‍ അടിപൊളി ഹെയര്‍ മാസ്ക് വീട്ടിൽ തയ്യാറാക്കാം
റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയ ശേഷം തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. 2016 ലെ വിലയ്ക്കാണ് 13 ഇനം സബ്സിഡി സാധനങ്ങൾ സപ്ലൈകോ ഇപ്പോഴും വിതരണം ചെയ്തുവരുന്നത്. കഴിഞ്ഞ ഏഴ് വർഷമായി സാധനങ്ങളുടെ വിലയിലെ വർദ്ധനവ്, സപ്ലൈകോയുടെ നിലവിലെ സാമ്പത്തിക സ്ഥിതി എന്നീ വിഷയങ്ങൾ പരിഗണിക്കുന്നതോടൊപ്പം പൊതുജനങ്ങൾക്ക് അമിതഭാരം ഉണ്ടാവാത്ത തരത്തിൽ റിപ്പോർട്ട് നൽകാനാണ് വിദഗ്ധസമിതിയോട് മന്ത്രി ആവശ്യപ്പെട്ടത്.
സബ്സിഡി സാധനങ്ങളുടെ നിലവിലെ വിപണി വിലയും സപ്ലൈകോയിലെ വിലയും തമ്മിലുള്ള അന്തരം സപ്ലൈകോയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന സർക്കാർ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതി രൂപീകരിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതെന്ന് മന്ത്രി അറിയിച്ചു. വിഷയം തുടർന്നു വരുന്ന മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ച് തീരുമാനമുണ്ടാകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടി സംഘാടക സമിതി രൂപീകരിച്ചു: കായിക മന്ത്രി
Post Your Comments