WayanadNattuvarthaLatest NewsKeralaNews

മാ​ധ്യ​മ​ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേരെ ആക്രമണം: അ​ഞ്ചു​പേ​ർ പിടിയിൽ

പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ വാ​ഴ​യി​ൽ വീ​ട്ടി​ൽ ഫൈ​സ​ൽ (27), തി​രു​വാ​ൾ വീ​ട്ടി​ൽ ടി. ​റി​യാ​സ് (40), ബാ​ണ​ത്തും​ക​ണ്ടി വി.​കെ. സാ​ദി​ഖ് (49), പു​ളി​യ​ൻ​ത​ട പി.​എം. നൗ​ഷാ​ദ് (37), കെ.​ടി ഹൗ​സി​ൽ കെ.​ടി. നൗ​ഫ​ൽ എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

പ​ന​മ​രം: വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പോ​യ റി​പ്പോ​ർ​ട്ട​ർ ടി.​വി ചാ​ന​ൽ സം​ഘ​ത്തെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. പ​ന​മ​രം സ്വ​ദേ​ശി​ക​ളാ​യ വാ​ഴ​യി​ൽ വീ​ട്ടി​ൽ ഫൈ​സ​ൽ (27), തി​രു​വാ​ൾ വീ​ട്ടി​ൽ ടി. ​റി​യാ​സ് (40), ബാ​ണ​ത്തും​ക​ണ്ടി വി.​കെ. സാ​ദി​ഖ് (49), പു​ളി​യ​ൻ​ത​ട പി.​എം. നൗ​ഷാ​ദ് (37), കെ.​ടി ഹൗ​സി​ൽ കെ.​ടി. നൗ​ഫ​ൽ എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. പ​ന​മ​രം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ചുരുട്ടി വെയ്ക്കാം, വാച്ച് പോലെ കൈയ്യിൽ കെട്ടാം; 2024 ൽ നിങ്ങളെ കാത്തിരിക്കുന്ന കിടിലൻ ഫോണുകൾ

ചൊ​വ്വാ​ഴ്ച രാ​വി​ലെ ചെ​റു​പു​ഴ പാ​ല​ത്തി​നു സ​മീ​പം ആണ് സംഭവം. ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തു​ന്ന​ത് റി​പ്പോ​ർ​ട്ട്‌ ചെ​യ്യാ​ൻ പോ​യ റി​പ്പോ​ർ​ട്ട​ർ ദീ​പ​ക്‌, കാ​മ​റാ​മാ​ൻ അ​ബു താ​ഹി​ർ, ഡ്രൈ​വ​ർ മു​ജീ​ബ്‌ എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ദൃ​ശ്യം പ​ക​ർ​ത്തു​ന്ന​തി​നി​ടെ കാ​മ​റ ഓ​ഫാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും സം​ഘം​ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. കാ​മ​റ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മ​ട​ക്കം അക്ര​മി​ക​ള്‍ ത​ക​ര്‍ത്തു. ഇ​രു​വ​രെ​യും മ​ർ​ദി​ക്കു​ക​യും കാ​മ​റ​യി​ലെ മെ​മ്മ​റി കാ​ര്‍ഡ് ബ​ല​മാ​യി പി​ടി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ​വ​ർ പ​ന​മ​രം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button