Latest NewsKeralaNews

വൃദ്ധദമ്പതികൾക്ക് ക്രൂരമർദ്ദനം: അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി മന്ത്രി ബിന്ദു

കൊച്ചി: എറണാകുളം രാമമംഗലത്ത് വൃദ്ധദമ്പതികൾക്ക് ക്രൂരമർദ്ദനമേറ്റു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദുവാണ് നിർദ്ദേശം നൽകിയത്. എറണാകുളം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിർദ്ദേശം നൽകിയതായി മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

Read Also: രണ്ട് ശബരിമല തീർത്ഥാടകർ പമ്പയാറ്റിൽ മുങ്ങിമരിച്ചു

വൃദ്ധദമ്പതികളായ വർഗീസ്, ഏലിയാമ്മ എന്നിവർക്കാണ് ക്രൂരമർദ്ദനമേറ്റതായി വാർത്ത പുറത്തു വന്നത്. ഇരുവർക്കും സംരക്ഷണവും നിയമ സഹായവും ഉറപ്പു വരുത്തുന്നതിനാവശ്യമായ തുടർ നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

Read Also: ‘ഔദ്യോഗിക വസതി വേണം, സിനിമാ വകുപ്പ് കൂടി വേണം’: മുഖ്യമന്ത്രിക്ക് ഗണേഷ് കുമാറിന്റെ കത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button