ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ കനത്ത മൂടല്‍മഞ്ഞ്. ഇതിന് പിന്നാലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 110 ഓളം വിമാനങ്ങള്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ ദൃശ്യപരിധി പൂജ്യത്തിലേക്ക് താഴ്ന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹി വിമാനത്താവളത്തില്‍ 110 ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകളെയാണ് ബാധിച്ചത്. കൂടാതെ കനത്ത മൂടല്‍മഞ്ഞ് കാരണം ഡല്‍ഹിയിലേക്കുള്ള 25 ട്രെയിനുകളും വൈകിയാണ് ഓടുന്നത്. നഗരത്തിലെ ഏറ്റവും കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു.
Read Also: ചുരുട്ടി വെയ്ക്കാം, വാച്ച് പോലെ കൈയ്യിൽ കെട്ടാം; 2024 ൽ നിങ്ങളെ കാത്തിരിക്കുന്ന കിടിലൻ ഫോണുകൾ
ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഡല്‍ഹി-എന്‍സിആര്‍ എന്നിവിടങ്ങളില്‍ താപനില കുറയുന്നത് തുടരുന്നതിനാല്‍ ഉത്തരേന്ത്യ മുഴുവന്‍ തണുത്ത തരംഗത്തെ അഭിമുഖീകരിക്കുകയാണ്. റോഡുകളിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാഴ്ച മറയ്ക്കുന്ന തരത്തില്‍ അന്തരീക്ഷത്തില്‍ മഞ്ഞ് നിറഞ്ഞതിനാല്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടങ്ങളുണ്ടായത്.
Post Your Comments