Latest NewsKeralaNews

കുസാറ്റ് അപകടം: ആറു പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും

കൊച്ചി: കുസാറ്റ് അപകടവുമായി ബന്ധപ്പെട്ട് ആറു പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനം. പ്രിൻസിപ്പാളിനും സംഗീത പരിപാടിയുടെ ചുമതലയുണ്ടായിരുന്ന രണ്ട് അധ്യാപർക്കും മൂന്ന് വിദ്യാർത്ഥികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് തീരുമാനം. കൊച്ചി ശാസ്ത്ര സർവകലാശാല സിന്റിക്കേറ്റ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

Read Also: ഹോട്ടലുകളിൽ നമ്പർ 13 ഉള്ള മുറികൾ ഒഴിവാക്കി ഇടുന്നതിന് പിന്നിലെ കാരണം?

പരിപാടി പൊലീസിനെ അറിയിക്കാത്തതിൽ ഡെപ്യൂട്ടി രജിസ്ട്രാർക്കും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകും. ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഭാവിയിൽ വേണമെന്നും അതിനായി നടപടി വേണമെന്നും സിൻഡിക്കേറ്റ് യോഗത്തിൽ ആവശ്യം ഉയർന്നു.

കുസാറ്റ് അപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സിൻഡിക്കറ്റ് ഉപസമിതി ഇന്നലെ വൈസ് ചാൻസലർക്ക് കൈമാറിയിരുന്നു.

Read Also: ഇറാ ഖാന്റെയും നുപൂറിന്റെയും വിവാഹാഘോഷത്തിന് തുടക്കം: ചിത്രങ്ങള്‍ വൈറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button