Latest NewsNewsIndia

ലോക നേതാക്കളെയെല്ലാം പിന്നിലാക്കി നരേന്ദ്ര മോദി; താരമായി ഇന്ത്യൻ പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ യൂട്യൂബ് ചാനലിലെ വരിക്കാരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. ലോക രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെ എല്ലാവരെയും പിന്നിലാക്കിയാണ് മോദി ഈ നേട്ടം കൈവരിച്ചത്. ല്ലാവരും സോഷ്യൽ മീഡിയയിൽ കാര്യമായ ഇടപെടൽ നടത്തുന്നവരാണ്. ആഗോള തലത്തിൽ ഇക്കാര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റുള്ളവരെക്കാൾ ബഹുദൂരം മുന്നിലാണ്. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ വമ്പൻ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലെല്ലാം മോദിയുടെ കുതിപ്പാണ് കാണാറുള്ളത്. ഇപ്പോഴിതാ യൂട്യൂബിലും നരേന്ദ്ര മോദി ഒരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്. യൂട്യൂബ് ചാനലിന് 2 കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവ് എന്ന ഖ്യാതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടിയെത്തിയിരിക്കുന്നത്.

യൂട്യൂബ് വീഡിയോകളുടെ കാഴ്‌ചക്കാരുടെ എണ്ണത്തിലും മോദി തന്നെയാണ് എപ്പോഴും മുന്നിലെന്ന് കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ഇതിന് പിന്നാലെയാണ് 2 കോടി സബ്സ്ക്രൈബേഴ്സ് എന്ന നേട്ടവും നരേന്ദ്ര മോദി ചാനൽ സ്വന്തമാക്കിയിരിക്കുന്നത്. ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനൽ കുതിക്കുന്നത്. 4.5 ബില്യൺ (450 കോടി) വീഡിയോ കാഴ്‌ച്ചക്കാരും ഇതുവരെ മോദി ചാനലിലുണ്ട്. അങ്ങനെ നേട്ടങ്ങളുടെ നീണ്ട നിരതന്നെയുണ്ട് മോദി ചാനലിന്.

സബ്സ്ക്രൈബേഴ്സ്, വീഡിയോ കാഴ്‌ചകൾ, പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം ഇന്ത്യൻ പ്രധാനമന്ത്രി തന്നെയാണ് യൂട്യൂബിൽ മുന്നിൽ. മോദി രണ്ട് കോടി പിന്നിട്ടപ്പോൾ 64 ലക്ഷം പേർ പിന്തുടരുന്ന മുൻ ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആണ് രണ്ടാമതുള്ളത്. പ്രധാനമന്ത്രിയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ‘യോഗ വിത്ത് മോദി’ എന്ന യൂട്യൂബ് ചാനലും 73,000-ലധികം വരിക്കാരുള്ള പട്ടികയിൽ മുന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button