Latest NewsNewsBusiness

ഹരിതോർജ്ജ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്, കോടികൾ ഉടൻ നിക്ഷേപിക്കും

ഹരിതോർജ്ജ മേഖലയിലെ ഉന്നമനത്തിനായി 9,350 കോടി രൂപയുടെ നിക്ഷേപം നടത്താൻ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്

ഹരിതോർജ്ജ മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പിന് കീഴിലുള്ള ഉപസ്ഥാപനമായ അദാനി ഗ്രീൻ എനർജി. 2030 ഓടെ 45 ജിഗാവാട്ട് ശേഷി എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഈ മേഖലയിലെ ഉന്നമനത്തിനായി 9,350 കോടി രൂപയുടെ നിക്ഷേപം നടത്താനും അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. മൂലധന ചെലവ് ഉയർത്തുന്നതിനും, വിപുലീകരണത്തിനുമായാണ് നിക്ഷേപം പ്രധാനമായും വിനിയോഗിക്കുക. ഇതിനോടകം 19.8 ജിഗാട്ടിന്റെ പവർ പർച്ചേസ് എഗ്രിമെന്റ് പങ്കാളിത്തം കമ്പനിക്ക് ഉണ്ട്.

ഹരിതോർജ്ജത്തിനായി വിവിധ മേഖലകളിൽ ഏകദേശം രണ്ട് ലക്ഷം ഏക്കറിലധികം ഭൂമിയാണ് അദാനി ഗ്രീൻ എനർജി സ്വന്തമാക്കിയിട്ടുള്ളത്. ഈ മേഖലകളിലാണ് 40 ജിഗാവാട്ടിൽ കൂടുതൽ വൈദ്യുതി ഉൽപാദിപ്പിക്കുക. ശുദ്ധമായ ഊർജ്ജം എന്ന രാജ്യത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനോടൊപ്പം, ഹരിതോർജ്ജം ഉപയോഗിക്കുന്നതിലൂടെ പരമ്പരാഗത ഊർജ്ജസ്രോതസ്സുകൾ ഘട്ടം ഘട്ടമായി കുറയ്ക്കുകയും ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അതേസമയം, അദാനി ഗ്രീൻ എനർജിയുടെ ഒരു ഓഹരിക്ക് 1,480.75 രൂപ നിരക്കിൽ പ്രമോട്ടർമാർക്ക് മുൻഗണന വാറന്റുകൾ നൽകുന്നതിന് കമ്പനിയുടെ ഡയറക്ടർ ബോർഡ് ഇതിനോടകം അംഗീകാരം നൽകിയിട്ടുണ്ട്. ഇതുവഴി 9,350 കോടി രൂപയാണ് അദാനി ഗ്രൂപ്പ് സമാഹരിക്കുക.

Also Read: ‘കാതല്‍’ സഭയ്ക്ക് എതിര്, വേറൊരു മത പശ്ചാത്തലമായിരുന്നെങ്കിൽ തീയേറ്റര്‍ കാണില്ലായിരുന്നു: ചങ്ങനാശേരി രൂപത സഹായമെത്രാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button