പാലക്കാട് ദുരൂഹ സാഹചര്യത്തിൽ സുഹൃത്തുക്കൾ മരിച്ച നിലയിൽ, ഒരാളെ കാണാനില്ല

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴയിൽ രണ്ടുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ സ്വദേശി കുറുമ്പൻ (56) കുറുമ്പന്റെ സുഹൃത്ത് കരിമ്പുഴ സ്വദേശി ബാലു (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുറുമ്പന്റെ വീട്ടിനുള്ളിൽ വൈകീട്ടോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മണ്ണാർക്കാട് പൊലീസെത്തി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. ഒരാളെ കാണാനില്ലെന്ന് പൊലീസ് അറിയിച്ചു.

Share
Leave a Comment