കൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാർ ഇലക്ട്രിക് ബോട്ട് ഇനി മുതൽ കൊച്ചിയിൽ. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാൾട്ട് നിർമ്മിച്ച ഈ ഡബിൾ ഡക്കർ ബോട്ടിൽ നൂറ് യാത്രക്കാരെ കയറ്റാൻ സാധിക്കും.
Read Also: കാർഷിക രീതികളിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ വരെ കഴിവ്! പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തി ഗവേഷകർ
കൊച്ചിയുടെ കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനായി വിനോദ സഞ്ചാരികൾക്ക് സഹായകമാകും വിധത്തിലാണ് ഇന്ദ്രയുടെ യാത്രകൾ ഒരുക്കിയിരിക്കുന്നത്. കറ്റാമറൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ബോട്ട് ആലപ്പുഴയിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് മേഡ് ഇൻ കേരള ആശയത്തിനും ശക്തി പകരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: നാവിക അക്കാദമിയിലേക്ക് കടന്നു കയറാൻ ശ്രമിച്ചു: കശ്മീർ സ്വദേശി പിടിയിൽ
Post Your Comments