KeralaLatest NewsNews

ചുറ്റിക കൊണ്ട് തലക്കടിച്ചു, കഴുത്തിൽ വെട്ടി: അനുമോളുടെ മരണത്തിൽ ഭര്‍ത്താവ് കസ്റ്റഡിയില്‍

പെയിന്റിങ് തൊഴിലാളിയാണ് രജീഷ്

കൊച്ചി: കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ വെട്ടേറ്റ യുവതി മരിച്ചു. വാഴക്കുളം ചെമ്പറക്കി നാലു സെന്റ്‌കോളനി പാറക്കാട്ടുമോളം വീട്ടില്‍ അനുമോളാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഏഴിപ്രം കൈപ്പൂരിക്കര മുല്ലപ്പള്ളിത്തടം വീട്ടില്‍ രജീഷിനെ (31) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാവിലെ 11 ന് അനുമോളുടെ നാലു സെന്റ് കോളനിയിലെ വീട്ടിലാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് രജീഷ് അനുമോളെ വെട്ടുകയായിരുന്നു. ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തില്‍ വെട്ടി. അനുമോളുടെ അച്ഛന്‍ രവിയും അമ്മ അംബികയും ജോലിക്ക് പോയ സമയത്തായിരുന്നു ആക്രമണം. മാതാപിതാക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് മുറിവേറ്റ നിലയില്‍ മകളെ കണ്ടെത്തിയത്. തുടർന്ന് അനുമോളെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

READ ALSO: നാവിക അക്കാദമിയിലേക്ക് കടന്നു കയറാൻ ശ്രമിച്ചു: കശ്മീർ സ്വദേശി പിടിയിൽ

പെയിന്റിങ് തൊഴിലാളിയാണ് രജീഷ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. മറ്റൊരാളുമായി അനുമോള്‍ സൗഹൃദത്തിലാണെന്നാരോപിച്ച്‌ രജീഷ് സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button