അവധിക്കാലം എത്തിയതോടെ കേരളത്തിന് അകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിലേക്ക് യാത്രകൾ പ്ലാൻ ചെയ്യുന്നവരാണ് മിക്ക ആളുകളും. അത്തരത്തിൽ ഊട്ടിയിലേക്ക് യാത്ര പ്ലാൻ ചെയ്തവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് റെയിൽവേ. ഇത്തവണ മേട്ടുപ്പാളയം-കൂനൂർ മലയോര റെയിൽവേ പാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുകയാണ് അധികൃതർ. ദിവസങ്ങൾ നീണ്ട കനത്ത മഴയെ തുടർന്ന് ഈ മേഖലയിൽ വ്യാപക മണ്ണിടിച്ചിലാണ് ഉണ്ടായത്. ഇതിനെ തുടർന്ന് ഈ പാതയിലെ റെയിൽവേ ഗതാഗതം താൽക്കാലികമായി നിർത്തലാക്കുകയായിരുന്നു.
കൂനൂർ മലനിരകളിൽ വ്യാപക തോതിൽ ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണത്. നിലവിൽ, ട്രാക്കിൽ വീണ മണ്ണും പാറകളും നീക്കം ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകളുടെ നേതൃത്വ ദിവസങ്ങൾ നീണ്ട അധ്വാനത്തിലൂടെയാണ് ഗതാഗതം വീണ്ടും പുനഃസ്ഥാപിച്ചത്. റെയിൽവേ ഗതാഗതം പുനഃസ്ഥാപിച്ചതോടെ ഇനിമുതൽ ഊട്ടിയിലേക്കുള്ള യാത്ര സുഗമമാകും. കോയമ്പത്തൂർ ജില്ലയിലെ മേട്ടുപ്പാളയത്ത് നിന്നും ഊട്ടിയിലേക്ക് ദിവസവും രാവിലെ 7:10-ന് ട്രെയിൻ സർവീസ് ഉണ്ട്.
Post Your Comments