KeralaNews

തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഗ്രൗണ്ടിന്റെ തറവാടക വിഷയം, തൃശൂര്‍ അതിരൂപത തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ഒപ്പം

പൂരമില്ലാതെ തൃശൂരില്ലെന്ന് ഓര്‍ക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഗ്രൗണ്ടിന്റെ തറവാടക കൂട്ടിയ വിഷയത്തില്‍ തൃശൂര്‍ അതിരൂപത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് ഒപ്പമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. പൂരം സുഗമമായി നടത്തുന്നതിന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ബിഷപ്പ് വ്യക്തമാക്കി.

Read Also: സുജലം പദ്ധതി: റേഷൻകട വഴി 8 രൂപയ്ക്ക് കുടിവെള്ളം

പൂരം എക്‌സിബിഷന്‍ ഗ്രൗണ്ടിന്റെ വാടക കൂട്ടിയ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ച നടക്കാനിരിക്കേയാണ് ദേവസ്വങ്ങള്‍ക്ക് പിന്തുണ അറിയിച്ച് സഭ രംഗത്തെത്തിയത്. അതിരൂപതാ ആസ്ഥാനത്ത് ക്രിസ്തുമസ് ആശംസകള്‍ നേരാനെത്തിയ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ നിലപാടിന് നന്ദി അറിയിച്ചു. ഗ്രൗണ്ട് സൗജന്യമായി വിട്ടു തരികയാണ് വേണ്ടതെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

പൂരം നടത്തിപ്പിന്റെ പ്രധാന വരുമാന മാര്‍ഗമാണ് എക്‌സിബിഷന്‍. കഴിഞ്ഞ കൊല്ലം 39 ലക്ഷമാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഇരു ദേവസ്വങ്ങളില്‍ നിന്നുമായി ഈടാക്കിയത്. എന്നാല്‍ ഇക്കൊല്ലമത് രണ്ട് കോടി ഇരുപത് ലക്ഷമായി ഉയര്‍ത്തി. ഇതിനെതിരെ ഇരു ദേവസ്വങ്ങളും രംഗത്തുവന്നു. പൂരം പ്രതിസന്ധിയിലാക്കുന്ന നീക്കം ഉപേക്ഷിക്കണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തു.

shortlink

Post Your Comments


Back to top button