പലരും പേടിയോടു കൂടി കാണുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ആസ്തമ. കുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരേ പോലെ ബാധിക്കാന്‍ സാധ്യതയുള്ള ഒരു രോഗാവസ്ഥ. മരണം വരെയും സംഭവിക്കാന്‍ സാധ്യതയുള്ളതില്‍ ആണ് ആളുകള്‍ ഇത്ര ഭയത്തോടെ ഈ രോഗത്തെ കാണുന്നത്.
ആസ്തമയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. കാലാവസ്ഥാ വ്യതിയാനം, പൊടിപടലങ്ങള്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം. പക്ഷെ, തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ആസ്തമയെ നമുക്ക് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും.
Read Also : ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് അവസാനമില്ല, വ്യോമാക്രമണത്തില്‍ അഫ്ഗാന്‍ കുടുംബത്തിലെ 70 പേര്‍ കൊല്ലപ്പെട്ടു
ഒപ്പം തന്നെ, ആസ്തമ ഉള്ള വ്യക്തി ബീന്‍സ്, ക്യാബേജ്, സവാള, ഇഞ്ചി എന്നിവ ഭക്ഷണ ക്രമത്തില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കുകയും വേണം. സ്വയം ചികിത്സ ഒഴിവാക്കണം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമില്ലാതെ ഒരു മരുന്നുകളും സ്വയം മരുന്നുകള്‍ ഉപയോഗിക്കാനേ പാടില്ല.
ആസ്തമയ്ക്കുള്ള ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്‍ഹേലര്‍ രൂപത്തിലുള്ള മരുന്നുകളാണ്. കാരണം ഇന്‍ഹേലറിന്റെ ഉപയോഗിക്കുന്നതു വഴി ആവശ്യമായ മരുന്നുകള്‍ തീരെ ചെറിയ അളവില്‍ ശ്വാസനാളികളിലേക്ക് നേരിട്ട് നമുക്ക് എത്തിക്കാന്‍ കഴിയും. പക്ഷെ, ഇന്‍ഹേലറുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ശരിയായ രീതിയില്‍ ഉപയോഗിക്കണം. അല്ലെങ്കില്‍ ആ ചികിത്സ ഗുണത്തേക്കാള്‍ ഏറെ ദോഷഫലങ്ങള്‍ ആകും തിരികെ നല്‍കുന്നത്.
Post Your Comments