ന്യൂഡൽഹി: പിഎഫ് പെൻഷൻ നടപടികളുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കൾക്ക് ഉണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാൻ അവസരം. ഇതിനായി വെബ്സൈറ്റിൽ തന്നെ പ്രത്യേക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജീവനക്കാരുടെ ഉയർന്ന പിഎഫ് പെൻഷൻ നടപടി പൂർത്തിയാക്കാൻ തൊഴിലുടമകൾക്ക് നൽകിയിരിക്കുന്ന സമയപരിധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. അപേക്ഷയുമായി ബന്ധപ്പെട്ട് ഏതെല്ലാം രേഖകളാണ് ആവശ്യമായിട്ടുള്ളത് തുടങ്ങിയ മുഴുവൻ വിവരങ്ങളും വെബ്സൈറ്റിലൂടെ അറിയാൻ സാധിക്കും. ഇതിനോടൊപ്പം തൊഴിൽദാതാവും, ജീവനക്കാരും സംയുക്തമായി അപേക്ഷ സമർപ്പിക്കുന്നതിന്റെ നടപടികളും വിശദീകരിച്ചിട്ടുണ്ട്. 2022 നവംബറിലാണ് സുപ്രീംകോടതി ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഹയർ ഓപ്ഷനുകൾ സമർപ്പിക്കാൻ ജീവനക്കാർക്ക് നൽകിയിരുന്ന സമയപരിധി ഈ വർഷം ജൂലൈ 11ന് അവസാനിച്ചിരുന്നു. പെൻഷനും, പെൻഷനബിൾ സാലറിയും കണക്ക് കൂട്ടുന്നത് 2014 സെപ്റ്റംബർ ഒന്നിന് മുൻപ് വിരമിച്ചവർ, അതിനുശേഷം വിരമിച്ചവർ എന്ന മാനദണ്ഡം അനുസരിച്ചാണ്. തൊഴിൽദാതാവും ജീവനക്കാരനും ചേർന്ന് നൽകുന്ന ജോയിന്റ് ഓപ്ഷൻ വാലിഡേറ്റ് ചെയ്യാൻ ഓൺലൈനായാണ് അപേക്ഷ നൽകുന്നതെങ്കിൽ, രേഖകളുടെ അഭാവം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിക്കാൻ റീജിയണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർക്ക് കഴിയുകയില്ല. കൂടാതെ, ഹയർ പെൻഷനുകളിലേക്കുള്ള വിഹിതം തീരുമാനിക്കാൻ ആവശ്യമായ രേഖകൾ തൊഴിലുടമയിൽ നിന്നും ശേഖരിക്കേണ്ടതാണ്.
Also Read: 14കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി: യുവാവിന് 77 വർഷം കഠിനതടവും പിഴയും
Post Your Comments